ദുബായ്: സുൽത്താൻ ഖാബുസിന്റെ പാത പിന്തുടർന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലർത്തുമെന്ന് ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം ബിൻ താരിഖ് അൽ സെയ്ദ്. ശനിയാഴ്ച അധികാരമേറ്റ ശേഷം ഒമാൻ ടിവിയിലൂടെ അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നു പറഞ്ഞ അദ്ദേഹം അറബ് സഹകരണ കൗൺസിലിലെ ഇതരരാഷ്ട്രങ്ങളുമായി ബന്ധങ്ങളിൽ പുരോഗതി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. മേഖലയെ സംഘർഷ വിമുക്തമാക്കാൻ അറബ് രാഷ്ട്ര സഖ്യവുമായി തുടർന്നും സഹകരിക്കുമെന്നും വ്യക്തമാക്കി.