gnn24x7

തലകീഴായി തൂങ്ങി 13 മിനുട്ട് 15 സെക്കന്റിനുള്ളിൽ 111 അമ്പുകൾ എയ്ത അഞ്ചു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം

0
200
gnn24x7

തലകീഴായി തൂങ്ങി 13 മിനുട്ട് 15 സെക്കന്റിനുള്ളിൽ 111 അമ്പുകൾ എയ്ത അഞ്ചു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ജന എന്ന കൊച്ചുമിടുക്കിയാണ് ഗിന്നസ് ലോക റെക്കോർഡിനായി അമ്പെയ്തത്.

സ്വാതന്ത്ര്യദിനത്തിലായിരുന്നു സഞ്ജനയുടെ പ്രകടനം. ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ(AAI)സെക്രട്ടറി ജനറൽ പ്രമോദ് ചന്ദൂർകർ മുഖ്യാതിഥി ആയ ചടങ്ങിലായിരുന്നു സഞ്ജനയുടെ അമ്പരപ്പിക്കുന്ന പ്രകടനം.

ഡൽഹി ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് വിരേന്ദ്ര സച്ചേവാഡയും ചടങ്ങിൽ പങ്കെടുത്തിരുന്നു. എഎഐ ചെയർമാൻ ഡോ. ജോറിസും ഓൺലൈനായി സഞ്ജനയുടെ പ്രകടനം കണ്ടു.

പ്രൊഫഷണൽ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് സഞ്ജനയുടേതെന്ന് സഞ്ജനയുടെ പരിശീലകൻ സിഹാൻ ഹുസൈനി പറയുന്നു. ദേശീയ മത്സരങ്ങളിൽ പരിശീലനം ലഭിച്ച താരങ്ങൾ 30 മിനുട്ടിൽ മുപ്പത് അമ്പുകളാണ് എയ്യാറുള്ളത്. അതായത് നാല് മിനുട്ടിൽ ആറ് അമ്പുകൾ എയ്ത് സഞ്ജന എല്ലാവരേയും ഞെട്ടിച്ചത്.

പിതാവാണ് സഞ്ജനയുടെ ഞെട്ടിക്കുന്ന പ്രകടനത്തിന് പിന്നിലെ ശക്തി. പത്ത് വയസ്സിനുള്ളിൽ ഓരോ വർഷവും മകൾ റെക്കോർഡ് നേടണമെന്നാണ് പിതാവ് പ്രേമിന്റെ സ്വപ്നം. പത്ത് വയസ്സായാൽ മകളെ 2032 ഒളിമ്പിക്സിനായി പരിശീലിപ്പിക്കണമെന്നും ഇദ്ദേഹം പറയുന്നു.

സോഷ്യൽമീഡിയയിൽ മികച്ച പ്രതികരണമാണ് സഞ്ജനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടിയെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി പരിശീലിപ്പിക്കണമെന്നാണ് ഭൂരിഭാഗം കമന്റുകളും.

ഇന്ത്യൻ ആർച്ചറിക്ക് മുതൽകൂട്ടായിരിക്കും സഞ്ജനയെന്നും ഇന്ത്യയുടെ ഭാവി താരമാണെന്നും പുകഴ്ത്തുന്നവരുണ്ട്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here