gnn24x7

പഴകിയ സൂഷി കഴിച്ചു : യുവതിയുടെ വയറ്റില്‍ ഒന്‍പത് മാസമായി വളരുന്ന നാടവിര

0
359
gnn24x7

ജപ്പാന്‍: പഴയകിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എല്ലാവരും ഓര്‍ത്താല്‍ നല്ലത്. ചെറിയൊരു അസ്രദ്ധമതി. അത് നിങ്ങളുടെ വിലപ്പെട്ട ജീവനെടുത്തേക്കാം. ജപ്പാനിലെ 34 കാരിയായ യുവതിക്ക് സംഭവിച്ചത് വളരെ വിചിത്രമായ കാര്യങ്ങളാണ്. ഒരു ദിവസം മുഴുവന്‍ ജോലി ചെയ്ത് തളര്‍ന്ന് വീട്ടിലെത്തിയ യുവതി ഭക്ഷണം കഴിക്കാന്‍ നോക്കിയപ്പോഴേക്കും അടുത്തുള്ള ഹോട്ടലുകളെല്ലാം സമയം കഴിഞ്ഞു അടച്ചു. ഉടനെ തന്നെ ഫ്രിഞ്ചില്‍ ഉണ്ടായിരുന്ന ജപ്പാനീസ് വിഭവമായിരുന്ന സൂഷി എടുത്ത് കഴിക്കുകയും ചെയ്തു. കഴിക്കുന്ന സന്ദര്‍ഭത്തില്‍ അതിലെ പ്രധാന ഘടകമായിരുന്ന മത്സ്യത്തിന് ഒരു പുളിപ്പും അനുഭവപ്പെട്ടു. തല്‍ക്കാലം വിശപ്പ് മാറാന്‍ ഇത്തിരി സോസും കൂടെ ചേര്‍ത്ത് യുവതി ആ സൂഷി തല്‍ക്കാലം കഴിച്ചു.

അടുത്തദിവസമാണ് കഥമാറുന്നത്. രാവിലെ എഴുന്നേറ്റ് പതിവുപോലെ ഓഫീസിലേക്ക് പോവാന്‍ തുനിഞ്ഞ സ്ത്രീക്ക് എന്തോ വശപ്പിശക് സംഭവിച്ചതുപോലെ തോന്നി. പക്ഷേ, എന്താണ് സംഭവിച്ചത് എന്നും മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ. ആകെ ഒരു അസ്വസ്ഥത തന്നില്‍ സംഭവിക്കുന്നുണ്ടെന്ന് മാത്രം സ്ത്രീക്ക് ബോധ്യപ്പെട്ടു. വൈകിട്ടുവരെ ആ അസ്വസ്ഥത നിലനിന്നു. വൈകിട്ട് വീട്ടിലെത്തി മറ്റു ഭക്ഷണം കഴിച്ചുവെങ്കിലും വിടാതെ ക്ഷീണം സ്ത്രീയെ ബാധിച്ചു. തന്റെ വയറില്‍ എന്തോ നീന്തുന്നതുപോലെ ഒക്കെ സ്ത്രീക്ക് അനുഭവപ്പെട്ടു.

ജെസിക്ക് തന്റെ വയറ്റില്‍ എന്തോ സംഭവിക്കുക്കുണ്ടെന്ന് തന്നെ മനസിലായി. പലപ്പോഴും ശരീരം വിളറുന്നതായും തലകറക്കവും വരുമ്പോള്‍ താല്‍ക്കാലികമായി മരുന്ന് കഴിക്കും. എപ്പോഴും വയറ്റില്‍ അസ്വസ്ഥകള്‍ മാത്രം നിലകൊണ്ടു. തന്റെ നിരന്തരമായ അസ്വസ്ഥത കാരണം ജെസി പല ഡോക്ടര്‍മാരെയും മാറി മാറി കാണിച്ചു. പലരും പല മരുന്നുകളും കൊടുത്തു. പക്ഷേ, തന്റെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മാത്രം ജെസിക്ക് മാറിയില്ല.

നിരന്തരം ഉറക്കം നഷ്ടപ്പെടുകയും എപ്പോഴും അസ്വസ്ഥതകളും മാത്രമായതോടെ ജോലിചെയ്യുവാനോ, കൃത്യമായി ഉറങ്ങുവാനോ, ജീവിതം ആസ്വദിക്കുവാനോ ജെസ്സിക്കായില്ല. എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നുമാത്രം ആ സ്ത്രീക്ക് മനസിലായില്ല. ഒടുക്കം ഇങ്ങനെ തനിക്ക് തുടരാനാവില്ലെന്നും കഴിഞ്ഞ ഏഴെട്ടു മാസമായി നരകതുല്ല്യമായി ജീവിതം മുമ്പോട്ടുപോവുകയാണെന്നും മറ്റും ഒരു കുടുംബ ഡോക്ടറോട് വെളിപ്പെടുത്തി. യുവതിയുടെ സങ്കടം കണ്ട് ഡോക്ടര്‍ മുഴുവന്‍ ശരീരത്തിന്റെ സ്‌കാനിങ്ങിന് നിര്‍ദ്ദേശിച്ചു.

അതുവരെ മറ്റൊരു ഡോക്ടറും ഇതുപോലെ മുഴുവന്‍ ശരീര സ്‌കാനിങ്ങിന് നിര്‍ദ്ദേശിച്ചിരുന്നില്ല. എങ്കിലും രണ്ടും കല്പിച്ച് ജെസി തന്റെ മുഴുവന്‍ ശരീരം സ്‌കാനിങിന് വിധേയമാക്കി. തുടര്‍ന്ന് ഡോക്ടര്‍ അസ്വാഭാവികമായി യുവതിയുടെ ശരീരത്തില്‍ ഒരു നാട വിരയെ കണ്ടെത്തി. തുടര്‍ന്ന് മറ്റു രക്ത-ലാബ് ടസ്റ്റുകള്‍ കൂടെ നടത്താന്‍ യുവതിയോട് ആവശ്യപ്പെട്ടു. അതിന്റെ റിസര്‍ള്‍ട്ടുകള്‍ കൂടെ പരിശോധിച്ച ഡോക്ടര്‍ യുവതിയുടെ ശരീരത്തില്‍ നാടവിരയും അതിന്റെ മുട്ടകളെയും കണ്ടെത്തി.

തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എങ്ങിനെയാണ് യുവതിയുടെ വയറ്റില്‍ ഈ നാടവര വന്നതെന്നതിനുള്ള ഉത്തരം കണ്ടെത്തി. ഒന്‍പത്-പത്തു മാസം മുന്‍പ് ഫ്രിഞ്ചില്‍ വച്ചു കഴിച്ചിരുന്ന സൂഷി വഴിയാണ് യുവതിയില്‍ നാടവിര എത്തുന്നത് എന്ന് ഡോക്ടര്‍ കണ്ടെത്തി. അന്വേഷണത്തില്‍ ഒന്‍പത് മാസം വളര്‍ച്ചയുള്ള നാടവിരയെയാണ് യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയത്.

തുടര്‍ന്നു നടന്ന ചികിത്സയില്‍ യുവതിയുടെ വയറില്‍ നിന്നും ഒന്‍പത് മീറ്റര്‍ നീളമുള്ള നാടവിരയെ ഡോക്ടര്‍ മാറ്റി. ഇത് യുവതിയുടെ ശരീരത്തില്‍ കടന്നുകൂടി വിറ്റാമിന്‍ ബി 12 വലിച്ചെടുക്കലാണ് പ്രധാന ജോലി.പോഴകങ്ങള്‍ മുഴുവന്‍ വിര വലിച്ചെടുക്കതിനാലാണ് യുവതിക്ക് വിളര്‍ച്ചയും തളര്‍ച്ചയും അനുഭവപ്പെട്ടത്. തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ മുഴുവന്‍ വിരയുടെ അംശം നശിപ്പിക്കാനുള്ള മരുന്ന് ഡോക്ടര്‍ യുവതിക്ക് നല്‍കി. ഇതോടെയാണ് യുവതിയുടെ ശാരീരിക പ്രശ്ങ്ങള്‍ അവസാനിച്ചത്. ഇതെക്കുറിച്ച് വിശദമായി ഡോ. ചബ്ബിക് എമു ട്യൂട്യൂബിലെ തന്റെ വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്. കൂട്ടത്തില്‍ യുവതിയുടെ അനുഭവവും വ്യക്തമാക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here