gnn24x7

പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണ്ണയിക്കും – മോദി

0
212
gnn24x7

ന്യൂഡല്‍ഹി: ഭാരതത്തിലെ പെണ്‍കുട്ടികളുടെ നിയമപരമായുള്ള വിവാഹത്തിനുള്ള വയസ് പുനര്‍നിര്‍ണ്ണയിക്കും. ഏറെക്കാലമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുവെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 18 ആയിരുന്നു. എന്നാല്‍ അതില്‍ വലിയ ചര്‍ച്ചകളും വിയോജിപ്പുകളും ഉയര്‍ന്നതിനാല്‍ ഇതില്‍ മാറ്റം വേണമെന്ന തീരുമാനം ഉണ്ടായി. എന്നാല്‍ നിലവിലുള്ള പ്രായപരിധി മാറ്റരുതെന്ന് ഒരു വിഭാഗം തര്‍ക്കങ്ങള്‍ ഉന്നയിച്ചതോടെ ഇത് തിരുമാനമാവാതെ കിടന്നു.

കഴിഞ്ഞദിവസം ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പ്രകാശനം ചെയ്ത് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇത് ഉന്നയിച്ചത്. വിവിധ കമ്മിറ്റികളും അവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് പ്രായപരിധി മാറ്റുന്നതിനെപ്പറ്റി ചിന്തിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

പെണ്‍കുട്ടികള്‍ ഭാരതത്തില്‍ വളരെ പെട്ടെന്ന് വിവാഹം കഴിച്ചുവിടാനുള്ള വ്യഗ്രത കാണിക്കുന്നതിനാല്‍ മിക്ക പെണ്‍കുട്ടികള്‍ക്കും വേണ്ടുന്നത്ര വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി വിവിധ മേഖലകളിലും പെണ്‍കുട്ടികള്‍ മുന്‍പത്തേക്കാള്‍ ശക്തമായി ഉയര്‍ന്നു വന്നിരിക്കുന്നത് അത്ഭുതാവഹമായ കാര്യമാണെന്നും ഇതിന് അവര്‍ നല്ല പ്രായത്തില്‍ പഠിക്കുവാനുള്ള സാഹചര്യം ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here