gnn24x7

കര്‍ഷകന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി ആത്മഹത്യ ചെയ്തു

0
155
gnn24x7

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ നിവാസിയായ കര്‍ഷകന്‍ തന്റെ ദുരിതാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റാതെ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു. കര്‍ഷക സമരം നിലനിലക്കുന്ന ഈ സാഹചര്യത്തില്‍ ഇതൊരു വലിയ സംഭവമായി മാധ്യമങ്ങള്‍ സംസാരിച്ചു. 35 വയസ്സുകാരനായ മുനേന്ദ്ര രജ്പുത് എന്ന കര്‍ഷകനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. വൈദ്യുത വിതരണ കമ്പനിക്കാര്‍ തന്നെ വല്ലാതെ ഉപദ്രവിക്കുന്നു എന്നായിരുന്നു കര്‍ഷകന്റെ പ്രധാന ആരോപണം. തന്റെ മരണശേഷം തന്റെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തീര്‍ക്കണമെന്നും കൂടെ തന്റെ കത്തില്‍ ആവശ്യപ്പെട്ട്, പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്.

കോവിഡ് കാലഘട്ടത്തില്‍ ജോലിയുമില്ലാതെ ദുരിതത്തില്‍ വീട്ടില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ 87000 രൂപ വൈദ്യുതി കുടിശ്ശി വന്നതാണ് യുവവിന്റെ ജീവിതം നഷ്ടമാക്കിയത്. തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്ര കര്‍ഷകന്റെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടി. അതോടെ മുനേന്ദ്ര പ്രതിസന്ധിയിലുമായി. വന്‍കിട മുതലാളിമാരും രാഷ്ട്രീയക്കാരും വന്‍തുകകള്‍ അഴിമതി നടത്തുകയും സര്‍ക്കാര്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് എഴുതി തള്ളുന്നു. എന്നാല്‍ പാവപ്പെട്ടവനെ എല്ലാ നിയമ പ്രകാരവും ഉപദ്രവിക്കുന്നു എന്നാണ് യുവാവ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here