gnn24x7

കര്‍ഷ സംഘടന മാര്‍ച്ചില്‍ സംഘര്‍ഷം : ഗ്രനേഡ് പ്രയോഗം

0
186
gnn24x7

ഹരിയാന: കേന്ദ്ര ഗവണ്‍മെന്റിന്റെയും മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയും നടക്കുന്ന ചില സംഘടനകളുടെ ‘ഡല്‍ഹി ചലോ’ എന്നപേരില്‍ ഹരിയാനയില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനാനുകൂലികള്‍ മോശമായി പെരുമാറാന്‍ ആരംഭിച്ചതോടെ പോലീസ് പ്രകടനക്കാര്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചു. ഹരിനിയാനയിലെ അംബാലയിലാണ് കര്‍ഷകര്‍ക്ക് നേരെ പോലീസ് അതിക്രമം നടന്നത്. ഇതോടെ മാര്‍ച്ച് ചെയ്യുന്നവര്‍ തലസ്ഥാനത്ത് കടക്കാതിരിക്കാന്‍ പോലീസ് എല്ലാ അതിര്‍ത്തികളിലും നിയന്ത്രണം ശക്തമാക്കി. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി ബി.എസ്.എഫും രംഗത്തുണ്ട്.

അംബാലയില്‍ നിയന്ത്രണങ്ങള്‍ക്കായി പോലീസ് ബാരിക്കേഡുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അക്രമാസക്തരായ സമരാനുകൂലികള്‍ ഇവയെടുത്ത് നദിയിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് സംഗതി നിയന്ത്രണാതീതമാവുന്നു എന്നു കണ്ട പോലീസ് ജലപീരങ്കി ആദ്യം പ്രയോഗിച്ചു.

എന്നിട്ടും പ്രകടനക്കാര്‍ ഒഴിഞ്ഞു പോവാന്‍ തയ്യാറാവാത്തതിന്റെ പശ്ചാത്തലത്തിലാണ് ഗ്രനേഡ് പ്രയോഗം നടത്തിയത്. പ്രകടനമായി എത്തിയ കര്‍ഷക പ്രവര്‍ത്തകരെ ഹിസാറിലും കര്‍ണാലിലും കുരുക്ഷേത്രയിലും പോലീസ് തടഞ്ഞ് പിരിച്ചു വിട്ടു. ഡല്‍ഹിയിലെ ഒട്ടുമിക്ക അതിര്‍ത്തിപ്രദേശങ്ങള്‍ എല്ലാം തന്നെ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തടഞ്ഞു.
(ചിത്രങ്ങള്‍/വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here