gnn24x7

മുന്‍ ആസ്സാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

0
183
gnn24x7

ഗുവഹാട്ടി: അസാമിലെ പേരുകേട്ട രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രിയും കൂടിയായിരുന്ന തരുണ്‍ ഗൊഗോയ് അന്തരിച്ചു. എണ്‍പത്തിയാറു വയസ്സുണ്ടായിരുന്നു. കോവിഡ് ബാധിതനായിരുന്നു. പിന്നീട് നെഗറ്റീവ് ആയെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ ഒരുപാട് വന്നിരുന്നു. തുടര്‍ന്ന് ഗുവാഹട്ടി മെഡിക്കല്‍ കോളേജിലെ വെറ്റന്റിലേറ്ററില്‍ കുറെ നാള്‍ കിടന്നു. കോവിഡ് ബാധിച്ചതിന് ശേഷം നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയിയെ നവംബര്‍ 2 നാണ് വിണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തരുണിന്റെ ആരോഗ്യ നില വഷളാവുകയും ചെയ്തിരുന്നു.

മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ 2001 മുതല്‍ 2016 വരെ മികച്ച ഭരണകര്‍ത്താവായിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യ മുന്നണി പോരാളികളായി അസമില്‍ മുന്‍പേ തന്നെ തരുണ്‍ പ്രസിദ്ധനായിരുന്നു. തന്റെ ഭരണകാലഘട്ടത്തില്‍ അസമിന്റെ ഉന്നമനത്തിലും പൊതുജന പങ്കാളത്തിത്തിലും ഊന്നല്‍ നല്‍കിയ ഭരണം കാഴ്ചവയ്ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയരുന്നു. തരുണ്‍ ഗൊഗോയിയുടെ മരണത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതക്കള്‍ എല്ലാവരും അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here