gnn24x7

അതിജീവനത്തിന്‍റെ പ്രതീകങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയ ചിത്രങ്ങള്‍ ഇന്‍സ്​ റ്റഗ്രാമില്‍ വൈറലായി

0
279
gnn24x7

അതിജീവനത്തിന്‍റെ പ്രതീകങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയ ചിത്രമാണ്​ ഇപ്പോള്‍ ഇന്‍സ്​റ്റഗ്രാമില്‍ വൈറലാകുന്നത്.

നോബല്‍ പുരസ്​കാര ജേതാവ്​ മലാല യൂസുഫ്​സായും പരിസ്​ഥിതി പ്രവര്‍ത്തക ​ഗ്രേറ്റ തുന്‍ബര്‍ഗും ബ്രിട്ടനിലെ ഓക്​സഫഡ്​ സര്‍വകലാശാലയിൽ​ കണ്ടുമുട്ടിയ ചിത്രമാണ്​ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്​​.

ഗ്രേറ്റക്കൊപ്പം ഒരു ബെഞ്ചില്‍ ഇരിക്കുന്ന ചിത്രമാണ്​ മലാല ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവെച്ചത്​. ഓക്​സഫഡ്​ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ്​ മലാല. ഹൃദയത്തിന്‍െറ ഇമോജിക്കൊപ്പം നന്ദി അറിയിച്ചാണ്​ മലാല ഇരുവ​രുടെയും ചിത്രം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

ബ്രിസ്​റ്റളില്‍ നടക്കുന്ന ഒരു സ്​കൂള്‍ സമരത്തില്‍ പ​ങ്കെടുക്കാനാണ്​ ഗ്രേറ്റ ബ്രിട്ടനിലെത്തിയത്​. ഇന്ന് ഞാൻ എന്റെ റോൾ മോഡലിനെ കണ്ടെന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് ​ഗ്രേറ്റ തുൻബെർഗ് ട്വിറ്ററിൽ കുറിച്ചത്.

കുറഞ്ഞ പ്രായത്തിനുള്ളില്‍ ലോകം മൊത്തം ചര്‍ച്ച ചെയ്യുന്ന രണ്ടു സുപ്രധാന വിഷയങ്ങളില്‍ ശബ്​ദമുയര്‍ത്തിയവരാണ്​ ഇരുവരും. ഗ്രേറ്റ കാലാവസ്​ഥ മാറ്റത്തിനെതിരെ പ്രതികരിച്ചപ്പോള്‍ മലാല സ്​ത്രീകളുടെ വിദ്യാഭ്യാസത്തിനായി പോരാടി.

മലാലയെ വെടിയുണ്ട കൊണ്ടായിരുന്നു തീവ്രവാദികള്‍ നേരിട്ടത്​. 2014ല്‍ മലാലയെ നോബല്‍ പുരസ്​കാരം നല്‍കി ആദരിച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ പുരസ്​കാര ജേതാവും ഈ 22 കാരിയായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here