gnn24x7

ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ജപ്പാനിലെ ആസ്ട്രോസ്‌കെയിൽ

0
530
gnn24x7

ടോക്കിയോ: ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പരീക്ഷണ ദൗത്യത്തിൽ ജാപ്പനീസ് സ്റ്റാർട്ടപ്പ് ആസ്ട്രോസ്‌കെയിൽ അടുത്ത മാർച്ചിൽ ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് വെല്ലുവിളിയാകുന്ന ഉപഗ്രങ്ങളുടെ അവശിഷ്ടങ്ങളെ നീക്കം ചെയ്യാനാണ് ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കുന്നത്.

റഷ്യൻ സോയൂസ് റോക്കറ്റ് സോയൂസ് റോക്കറ്റിന്റെ സഹായത്തോടെ കസാക്കിസ്ഥാന്റെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് പറന്നുയർന്ന് ഉപഗ്രഹം ബഹിരാകാശത്തേക്ക് കൊണ്ടുപോകും.

175 കിലോഗ്രാം ഭാരം വരുന്ന ബോക്സ് ആകൃതിയിലുള്ള ഉപഗ്രഹം ഒരു പരീക്ഷണ ദൗത്യത്തിൽ ചിറകുകൾ പോലെയുള്ള സൗരോർജ്ജ പാനലുകൾ വിപുലീകരിക്കും, അവശിഷ്ടങ്ങളെ ആക‍ര്‍ഷിക്കാൻ ഇതിൽ ഉറപ്പിച്ചിട്ടുള്ള കാന്തം സഹായിക്കും. തുട‍ര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ തിരികെ പ്രവേശിക്കുന്ന സമയത്തു ഉപഗ്രഹവും അവശിഷ്ടങ്ങളും അന്തരീക്ഷത്തിൽവെച്ചു തന്നെ ചാരമാകും. ഉപഗ്രഹത്തിന് 60 സെന്റീമീറ്റ‍ര്‍ ഉയരവും 110 സെന്റീമീറ്റ‍ര്‍ വീതിയുമാണുള്ളത്.

2019 ജനുവരിയിൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) ബഹിരാകാശ അവശിഷ്ട ഓഫീസ് പുറത്തുവിട്ട കണക്കു പ്രകാരം 8,950 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിട്ടുണ്ട്. അതിൽ 5,000 ഉപഗ്രഹങ്ങൾ ഇപ്പോഴും ഭൂമിയെ പരിക്രമണം ചെയ്യുന്നു, 1,950 പ്രവർത്തന ഉപഗ്രഹങ്ങളാണ്.

ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ദൗത്യത്തോടെ 2013ൽ ജപ്പാനിലെ ധനകാര്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായ നോബു ഒകഡയാണ് ആസ്ട്രോസ്കെയിൽ ആരംഭിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here