gnn24x7

ആദ്യ ഇസ്രായേൽ സന്ദര്‍ശനം നടത്തി ബഹ്‌റൈൻ വിദേശകാര്യമന്ത്രി

0
157
gnn24x7

മനാമ: ബുധനാഴ്ച രാവിലെ ആദ്യ ഇസ്രായേൽ സന്ദര്‍ശനത്തിന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ടെൽ അവീവിലെത്തി, ഈ സമയത്ത് അദ്ദേഹം മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി ത്രിരാഷ്ട്ര കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയും ചെയ്തു.

ഇസ്രായേല്‍ അറബ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാന കരാര്‍ ഒപ്പ് വയ്ച്ചതിന് പിന്നാലെയാണ് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ആദ്യ ഇസ്രായേൽ സന്ദര്‍ശനത്തിന് തയ്യാറായത്. ചെറിയ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ജൂത രാഷ്ട്രം സന്ദർശിച്ച ആദ്യത്തെ മന്ത്രിയാണ് അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here