gnn24x7

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

0
426
gnn24x7

അര്‍ജന്റീന: കോര്‍ട്ടുകളില്‍ ആവേശമായി, ലോകഫുട്‌ബോള്‍ താരം ഡിഗോ മറോഡോണ അന്തരിച്ചു. അറുപതു വയസായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ലോകം കണ്ട ഫുട്‌ബോളര്‍മാരില്‍ ഒരാളായിരുന്നു മറോഡോണ.

https://twitter.com/IndianFootball/status/1331646560673746944/photo/1

സമീപ ദിവസങ്ങളിലായി മറഡോണയ്്ക്ക് ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഏറെ അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച ബ്രൂറോ അരീസിലെ തന്റെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം വന്നത്. ഫുട്‌ബോള്‍ ഇതിഹാസം മറഞ്ഞത് ലോകം ഒരു ഞെട്ടലോടെയാണ് അറിഞ്ഞത്. എക്കാലത്തേയും കളിക്കാരില്‍ പ്രമുഖനായിരുന്ന ഒരാളായിരുന്നു മറോഡോണ. പെലെ മരണവാര്‍ത്ത അറിഞ്ഞ് കനത്ത ദുഃഖം പ്രകടിപ്പിച്ചു. ഒരിക്കല്‍ ആകാശത്തിനുമപ്പുറം ഞങ്ങള്‍ ഒരുമിച്ച് ബോള്‍ അടിക്കും എന്നാണ് വ്യസനത്തോടെ പെലെ മാധ്യമങ്ങളോട് പറഞ്ഞത്.

മറോഡോണ വേള്‍ഡ് കപ്പുമായി

ഒരുകാലത്ത് അതിഭീകരമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും അതുമൂലം വന്‍ വിവാദങ്ങളില്‍പ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് മറോഡോണ. തന്റെ ഫുട്‌ബോള്‍ കരിയര്‍ പോലും ഈ മയക്കു മരുന്നു ഉപയോഗത്തിലൂടെ നശിപ്പിച്ചു കളഞ്ഞ ലോകോത്തര കളിക്കാരനാണ് മറോഡോണ. സൗരവ് ഗാംഗൂലി മറഡോണയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെ ഓര്‍ത്തുകൊണ്ട് ദുഃഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോള്‍, ഫിഫ എന്നിവരെല്ലാം ലോകോത്തര കളിക്കാരന് അന്തിമ ആചാരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്നു.

അര്‍ജന്റീനയിലെ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനും ഫുട്‌ബോള്‍ മാനേജരുമായി തന്റെ കരിയര്‍ ആരംഭിച്ച ഡീഗോ അര്‍മാണ്ടോ മറോഡോണ ഫ്രാങ്കോ എന്ന മറഡോണ 1960 ഒക്ടോബര്‍ 30 ന് ജനിച്ചു. ലോകത്തെ ട്രിബിളുകള്‍ കൊണ്ട് ഞെട്ടിച്ച കളിക്കാരന്‍, ആരെയും ഞെട്ടിച്ചുകളയുന്ന, അപ്രതീക്ഷിതമായ പാസുകള്‍ മാത്രം നല്‍കുന്ന കളിക്കാരന്‍, മറ്റൊരു കളിക്കാര്‍ക്കും ഇല്ലാത്ത തരത്തിലുള്ള ബോള്‍ നിയന്ത്രണവും വേഗതയുമുള്ള കളിക്കാരന്‍, തന്റെ ഉയരം കുറവിലൂടെ മറ്റേതു കളിക്കാരെക്കാളും കൂടുതല്‍ നിയന്ത്രണത്തോടെ കളിക്കാന്‍ വൈദഗദ്ധ്യം ലഭിച്ച അനുഗ്രഹിതനായ കളിക്കാരന്‍, മികച്ച ഫ്രീകിക്കുകള്‍ എടുക്കുന്ന ലോകത്തെ അപൂര്‍വ്വം ഡിഫന്റര്‍ കളിക്കാരില്‍ ഒരാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് മറഡോണയ്ക്ക്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here