gnn24x7

കോവിഡ് പ്രതിസന്ധി; മലയാള സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഫിലിം ചേംബര്‍.

0
219
gnn24x7

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന മലയാള സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഫിലിം ചേംബര്‍. ദുരന്ത മുഖത്തുള്ള നിര്‍മ്മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്ത് വരണമെന്ന് ചേംബര്‍ അവശ്യപ്പെട്ടു.

സിനിമാ വ്യവസായം സ്തംഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ദിവസ വേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്ന് ഫിലിം ചേംബര്‍ ആരോപിച്ചു. 50 ദിവസത്തിലധികമായി സിനിമാ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. മലയാള സിനിമാ രംഗമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ സാമ്പത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബര്‍ ആവശ്യപ്പെടുന്നത്.

കാലാകാലങ്ങളായി നികുതി ഇനത്തില്‍ വലിയ തുകയാണ് സിനിമാ വ്യവസായമം സര്‍ക്കാരിലേക്കെത്തിക്കുന്നത്. അത് കണക്കിലെടുത്ത് ദിവസ വേതനക്കാരുടെ കാര്യത്തിലെങ്കിലും ഇടപെടണം. അടഞ്ഞു കിടക്കുന്ന സിനിമാ തിയറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ എന്നീ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചെങ്കിലും കാര്യമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here