gnn24x7

തീർപ്പ്, അർദ്ധരാത്രിയിലെ കുട, വാലാട്ടി; പ്രദർശന സഞ്ജമായ ഈ ചിത്രങ്ങൾക്കു ശേഷം പത്തൊമ്പതാമത്തെ ചിത്രവുമായി ‘ഫ്രൈഡേ ഫിലിംഹൗസ്’, പതിനഞ്ചാമത്തെ പുതുമുഖ സംവിധായകൻ

0
223
gnn24x7

വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രദർശന യോഗ്യമായ സാഹചര്യത്തിൽത്തന്നെ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു തൻ്റെ പത്തൊമ്പതാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലായ് പതിനെട്ടു തിങ്കളാഴ്ച്ച പയ്യന്നൂരിൽ ആരംഭിച്ചു.
പത്തൊമ്പതു ചിത്രങ്ങളിൽ പതിനഞ്ചുചിത്രങ്ങളുടേയും സംവിധായകർ പുതുമുഖങ്ങളാണന്നത് ഫ്രൈഡേ ഫിലിംഹൗസിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.
റോജിൻ തോമസ്, അനീഷ് അൻവർ, അഹമ്മദ് കബീർ, മിഥുൻ മാനുവൽ തോമസ്, നരണിപ്പുഴഷാ നവാസ്, എന്നിവർ ഈ പുതിയ സംവിധായകരിലെ പ്രധാനികളാണ്.
വാലാട്ടി – മലയാളത്തിലെ ആദ്യ പാൻ ഇൻഡ്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്നതാണ്. ഒമ്പതു പട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വാലാട്ടി. അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഒമ്പതു നായക്കുട്ടികളെ വാങ്ങി ഒന്നര വർഷത്തെ പരിശീലനം നൽകിയാണ് വാലാട്ടിയിൽ അഭിനയിപ്പിച്ചത്. വലിയ മുതൽ മുടക്കോടെ എത്തുന്ന ഈ ചിത്രത്തിന് നൂറ്റിയിരുപതു ദിവസത്തെ ചിത്രീകരണം വേണ്ടിവന്നു.

ആദിത്യൻ ചന്ദ്രശേഖറിൻ്റെ ചിത്രം
പയ്യന്നൂരിൽ ചിത്രീകരണം ആരംഭിച്ചു. പത്തൊമ്പതാമതു ചിത്രം നഹഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ ഹൃദയം എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ കൈയ്യടി നേടിയ നടൻ കൂടിയാണ് ആദിത്യൻ. ആവറേജ് അമ്പിളി, എന്ന വെബ് സീരിയസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.
സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച എന്ന വെബ് സീരിയലിനു തിരക്കഥ രചിക്കുകയും അതിൽ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ തൻ്റെ ആദ്യ ഫീച്ചർ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്.
ഉത്തര മലബാറിൻ്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം വളരെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് അവതരിപ്പിക്കുന്നത്.
നാട്ടിലെ ഏതാനും കഥാപാത്രങ്ങൾ.അവർക്കിടയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ : ഇത് തികച്ചും രസാ കരമായ മുഹൂർത്ത
ങ്ങളിലൂടെ അവതരിപ്പിക്കുന്നു.
പൂർണ്ണമായും ഒരു നർമ്മ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.


സുരാജ് വെഞ്ഞാറമൂടും,ബേസിൽ ജോസഫും, സൈജു ക്കുറുപ്പും, കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിരഞ്ജനാ അനുപാണ് നായിക.
തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജേഷ് ശർമ്മ ,അഭി റാം രാധാകൃഷ്ണൻ ,തുടങ്ങിയവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ആദിത്യൻ ചന്ദ്രശേഖരനും,
അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു.


ജിതിൻസ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വനിക്കുന്നു.
കലാസംവിധാനം – ത്യാഗ്യ.
മേക്കപ്പ് – സുധി.
കോസ്റ്റും ഡിസൈൻ – സ്റ്റെഫി സേവ്യർ ‘
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.എം.നാസർ.
പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു: ജി.സുശീലൻ.
വാഴൂർ ജോസ്.
ഫോട്ടോ -വിഷ്ണു രാജൻ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here