ഛണ്ഡിഗഢ്: ആക്രമണം, കുറ്റകൃത്യങ്ങള്‍ എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്നെന്നാരോപിച്ച് പഞ്ചാബി ചിത്രം ഷൂട്ടറിന്റെ പ്രദര്‍ശനം തടഞ്ഞ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പഞ്ചാബ് ഡി.ജി.പി ദിനകര്‍ ഗുപ്തയോട് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ഗുണ്ടാനേതാവ് സുഖ ഖല്‍വാന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചിത്രവും അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് മുഖ്യമന്ത്രിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്.
ഡി.ജി.പി ദിനകര്‍ ഗുപ്തയോട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു സിനിമയും അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രിയുടെ വക്താവ് പറഞ്ഞു.
ക്രമസമാധാനനില തകര്‍ക്കുന്ന യാതൊന്നും അനുവദിക്കില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത് തന്നെ ഒരുപാട് കാലമെടുത്താണെന്നും വക്താവ് പറഞ്ഞു.
നേരത്തെയും നിരവധി ചിത്രങ്ങള്‍ അക്രമണങ്ങളെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപിച്ച് പ്രദര്‍ശനാനുമതിക്ക് ബുദ്ധിമുട്ടിയിരുന്നു.