“കിന്നരിപ്പൂവിൻ” – മ്യൂസിക് മഗ്ഗ് കേരള എഡിഷന്റെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

0
124

മ്യൂസിക് മഗ്ഗ് കേരള എഡിഷന്റെ രണ്ടാമത്തെ ഗാനമായ “കിന്നരിപ്പൂവിൻ ” യൂടൂബിൽ റിലീസ് ചെയ്തു. Muzik247 എന്ന ചാനലിലൂടെയയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ശ്രീജിത്ത് കൂതാളിയുടെ വരികൾക്ക് 4 മ്യൂസിക്ക് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ശ്രിയ സോജേഷാണ് ആലപിച്ചിരിക്കുന്നത്.

അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ മ്യൂസിക് ആൽബത്തിന്റെ പ്രോഗ്രാമിങ് സുമേഷ് ആനന്ദ് സൂര്യയും അഡിഷണൽ പ്രോഗ്രാമിങ്, മിക്സ്& മാസ്റ്ററിങ് Emil Cartlonയുമാണ് നിർവഹിച്ചിരിക്കുന്നത്. കൊച്ചിൻ NHQ സ്റ്റുഡിയോയിൽ നിഷാന്ത് . ബി. ടിയാണ് റെക്കോർഡിങ് നിർവഹിച്ചിരിക്കുന്നത്.

ബാല്യകാല നിഷ്കളങ്കതയെ വരികളിലും ഈണത്തിലും ദൃശ്യാവിഷ്കരണത്തിലും ഒരുപോലെ കോർത്തിണക്കിയിരിക്കുന്ന കിന്നരിപ്പൂവിൻ മ്യൂസിക് മഗ്ഗിന്റെ എല്ലാ ഗാനങ്ങളെപ്പോലെയും മികച്ചതാണ്.

വീഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here