gnn24x7

ജൂണിലെ ബാങ്ക് അവധിക്ക് മുന്നോടിയായുള്ള പേയ്‌മെന്റ് മാറ്റങ്ങൾ ഇങ്ങനെ

0
541
gnn24x7

അയർലണ്ട്: ജൂൺ 6 പൊതു അവധിയായതിനാൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും പ്രവർത്തിക്കില്ല. ഈ നീണ്ട അവധി മൂലമുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വരാനിരിക്കുന്ന ജൂൺ ബാങ്ക് അവധി വാരാന്ത്യത്തിൽ നിരവധി സാമൂഹിക ക്ഷേമ സ്വീകർത്താക്കൾക്ക് അവരുടെ പേയ്‌മെന്റുകൾ നേരത്തെ ലഭിച്ചേയ്ക്കാം. ജൂൺ 6 തിങ്കളാഴ്ച ബാങ്ക് അക്കൗണ്ടുകളിലേക്കോ ക്രെഡിറ്റ് യൂണിയനുകളിലേക്കോ അടയ്‌ക്കേണ്ട എല്ലാ ക്ഷേമ അല്ലെങ്കിൽ പെൻഷൻ പേയ്‌മെന്റുകളും പകരം ജൂൺ 3 വെള്ളിയാഴ്ച മുമ്പുള്ള തീയതിയിൽ നൽകും.

നിങ്ങളുടെ ക്ഷേമനിധി അല്ലെങ്കിൽ പെൻഷൻ പേയ്‌മെന്റ് തിങ്കളാഴ്ച ഒരു പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കേണ്ടതായുണ്ടെങ്കിൽ നേരത്തെ ജൂൺ 4 ശനിയാഴ്ച മുതൽ നിങ്ങൾക്ക് അത് ശേഖരിക്കാനാകും. ഒരു ദിവസം നേരത്തെ പോസ്റ്റ് ചെയ്യുന്നതിനാൽ ചെക്ക് മുഖേന പണം ലഭിക്കുന്ന ഏതൊരു സ്വീകർത്താക്കൾക്കും ജൂൺ 6 തിങ്കളാഴ്‌ച ലഭിക്കേണ്ട തുക വെള്ളിയാഴ്ച സ്വീകരിക്കാനാകും. ജൂൺ 6 ചൊവ്വാഴ്ച ലഭിക്കേണ്ട ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് സ്വീകരിക്കുന്നവരെ ഇത് ബാധിക്കില്ല.

അതേസമയം, മിക്ക ജീവനക്കാർക്കും തിങ്കളാഴ്ച ശമ്പളത്തോടെയുള്ള അവധി നൽകപ്പെടുന്നു. അതിനാൽ പൊതു അവധി ആനുകൂല്യത്തിന് നിങ്ങൾ യോഗ്യരാണെങ്കിൽ പൊതു അവധി ദിനത്തിൽ ശമ്പളത്തോടുകൂടിയ അവധി, വാർഷിക അവധിയുടെ ഒരു അധിക ദിവസം, ഒരു ദിവസത്തെ അധിക കൂലി, പൊതു അവധി കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ശമ്പളത്തോടുകൂടിയ അവധി എന്നിവയിൽ ഏതെങ്കിലും ഒന്നിന് നിങ്ങൾക്ക് അർഹതയുണ്ട്.

അതേസമയം നിങ്ങൾ ഒരു പാർട്ട് ടൈം ജോലിയിലാണെങ്കിൽ പൊതു അവധിക്ക് മുമ്പുള്ള 5 ആഴ്‌ചകളിൽ നിങ്ങൾ തൊഴിലുടമയ്‌ക്കായി കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്‌തിട്ടുണ്ടെങ്കിലും സാധാരണയായി ജോലി ചെയ്യുന്ന ദിവസത്തിലാണ് പൊതു അവധിയെങ്കിലും ഒരു ദിവസത്തെ ശമ്പളത്തിന് പൊതു അവധിയിൽ നിങ്ങൾക്ക് അർഹതയുണ്ട്.

ഒരു പൊതു അവധിക്ക് 21 ദിവസം മുമ്പെങ്കിലും നിങ്ങൾക്ക് തൊഴിലുടമയോട് ഇതിൽ ഏത് മാർഗമാണ് നിങ്ങൾക്ക് ബാധകമാകുന്നതെന്ന് അന്വേഷിച്ച് വ്യക്തത വരുത്തുക. പൊതു അവധിക്ക് 14 ദിവസം മുമ്പെങ്കിലും നിങ്ങളുടെ തൊഴിലുടമ പ്രതികരിച്ചില്ലെങ്കിൽ, യഥാർത്ഥ പൊതു അവധി ദിനം ശമ്പളത്തോടെയുള്ള അവധിയായി എടുക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here