കൊച്ചി : അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത് അമ്മ സംഘടനയിൽ നിന്നും രാജി വെച്ചു. മുൻപ് യുവനടിയുടെ ലൈംഗിക പീഡനത്തെ അക്രമത്തെ തുടർന്ന് മറ്റു ചില നടിമാർ അമ്മയിൽ നിന്ന് രാജിവച്ചു എങ്കിലും പാർവതി തിരുവോത്ത് സംഘടനയിൽ തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ ഇടവേളബാബു ഈ സംഘടനയിൽ നിന്നും വിട്ടുനിന്ന നടിയെ കുറിച്ച് വളരെ മോശമായി പരാമർശം ഉന്നയിച്ചതാണ് തൻറെ രാജി എന്ന പാർവതി തിരുവോത്ത് വെളിപ്പെടുത്തി.
ഇടവേള ബാബു അമ്മയുടെ യുടെ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് രാജി വെച്ച് പുറത്തു പോണം എന്നും ഫേസ്ബുക്കിലൂടെ പാർവതി തിരുവോത് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ പുതിയ ചലച്ചിത്ര സംരംഭത്തെക്കുറിച്ച് ചാനലിൽ ഇടവേളബാബു സംസാരിക്കുകയുണ്ടായി. സംസാരത്തിൽ അത് രാജിവെച്ച് വെച്ച് നടി അടുത്ത സിനിമയിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് അവർ മരിച്ചുപോയെന്ന രീതിയിൽ പരാമർശിച്ചു എന്നാണ് പാർവതി ഇടവേള ബാബുവിനെതിരെ ആരോപണമുന്നയിച്ചത്.
എന്നാൽ വാസ്തവത്തിൽ താൻ ആദ്യസിനിമയായ ട്വൻറി20 യിൽ നടിയുടെ കഥാപാത്രം മരിച്ചു പോയില്ലേ ആ കഥാപാത്രത്തിന് അടുത്ത സിനിമയിൽ സ്ഥാനമുണ്ടോ എന്ന അർത്ഥത്തിലാണ് സംസാരിച്ചതെന്ന് തൻറെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്തതാണെന്ന് ഇടവേളബാബു അഭിപ്രായപ്പെട്ടു.