“വീകം”പതിനെട്ടിന് ആരംഭിക്കുന്നു

0
21

അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച്, സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘വീകം’-എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പതിനെട്ടിന് കൊച്ചിയിൽ ആരംഭിക്കുന്നു.കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ ഈ ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നു.മെഡിക്കൽ കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു സൈക്കോ ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ , ഷീലു ഏബ്രഹാം, ദിനേശ് പ്രഭാകർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദിഖ്, അജു വർഗീസ്, ഡെയിൻഡേവിഡ്, ജി.സുരേഷ് കുമാർ.ഡയാനാ ഹമീദ് (സ്റ്റാർ മാന്മിക്ക് ഫെയിം) സുന്ദരപാണ്ഡ്യൻ, സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വില്യം ഫ്രാൻസിസിൻ്റേതാണ് സംഗീതം. ധനേഷ് രവീന്ദ്രൻ ഛായാഗ്രഹണവും ഹരീഷ് എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു.

കലാസംവിധാനം – പ്രദീപ്.മേക്കപ്പ് – അമൽ. കോസ്റ്റും ഡിസൈൻ – അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം. സന്തോഷ് പട്ടാമ്പി .ഫിനാൻസ് കൺട്രോളർ. അമീർ കൊച്ചിൻ.പ്രൊഡക്ഷൻ കൺട്രോളർ. ജിത്ത് പിരപ്പൻകോട്.

വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here