രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത്: പ്രധാനമന്ത്രി

0
23

ന്യൂഡൽഹി: രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-മത് സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ വിഷയത്തിൽ സെലക്ടീവ് ആകുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്നും ചിലർ മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ചായ തന്നെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശങ്ങളെ രാഷ്ട്രീയപരമായി ലാഭ-നഷ്ട കണ്ണുകളുകളിലൂടെ ചിലർ കാണുന്നുണ്ട്. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്ന് മോദി പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാരിന്റെ ‘സബ്കാ സാത്, സബ്കാ വികാസ്’ കാമ്പയിനെ പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രശംസിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശത്തിന്റെ എല്ലാ പ്രാഥമിക വശങ്ങളെയും പ്രതിപാതിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here