gnn24x7

വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്

0
205
gnn24x7

കൊച്ചി : മലയാള സിനിമയിൽ എക്കാലവും മികച്ച സിനിമകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയൻ. പ്രേക്ഷകരുടെ ഹൃദയം തൊട്ട് അനേകം സിനിമകൾ വിനയന് നിർമിക്കാനായി . സമീപകാലത്ത് ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും വിനയനെ തേടി വന്നിരുന്നില്ല. പലതും ഉദ്ദേശിച്ച ഫലങ്ങൾ അദ്ദേഹത്തിന് കിട്ടിയതുമില്ല. സംഘടനാപരമായി പല വിവാദങ്ങളിൽ ഉൾപ്പെട്ട വിനയൻ ഇടക്കാലത്ത് മലയാള സിനിമയിൽ നിന്ന് പലരാലും മാറ്റിനിർത്തപ്പെട്ട അവസ്ഥയിലായിരുന്നു. എങ്കിലും അദ്ദേഹം തൻറെ സിനിമ പ്രവർത്തനത്തിൽ സജീവമായി തന്നെ നിലകൊണ്ടു .

തൻറെ സ്വപ്ന പ്രൊജക്ടായ പത്തൊമ്പതാം നൂറ്റാണ്ടിൽ എന്ന് പേരിട്ട ബ്രഹ്മാണ്ഡ ചലച്ചിത്രത്തിന് പിന്നണിയിൽ ജോലിചെയ്യുകയാണ് വിനയൻ. നിരവധി ബ്രഹ്മാണ്ഡ ചലച്ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത അത് ഗോകുലം ഗോപാലനാണ് ചിത്രത്തിൻറെ നിർമ്മാതാവ്. ഈ സിനിമയെ പറ്റി തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കുന്നത്.

നവോത്ഥാന നായകൻ ആയിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങി ചരിത്രപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ സിനിമയിൽ അണിനിരക്കുന്നു എന്നുള്ളതും ഇതിൻറെ ഒരു സവിശേഷതയാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തനിക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ സിനിമയെന്നാണ് വിനയൻ പത്തൊമ്പതാം നൂറ്റാണ്ടിലെ കുറിച്ച് പറയുന്നത്. നിരവധി പത്തൊമ്പതാം നൂറ്റാണ്ടിലെ ലെ ചരിത്ര കഥാപാത്രങ്ങൾ സിനിമയിൽ ഇതിൽ ഭാഗമാകുന്നുണ്ട് എന്ന വിനയൻ വെളിപ്പെടുത്തി പശ്ചാത്തലം ഇല്ലായിരുന്നുവെങ്കിൽ സിനിമയുടെ ജോലി ഇതിനകം ആരംഭിക്കാം ആയിരുന്നു. ഏറെ താമസിയാതെ തൻറെ ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം മലയാള സിനിമയുടെ ചരിത്രം ആവുമെന്നാണ് വിനയൻ പ്രതീക്ഷിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here