gnn24x7

കോവിഡ് –19; യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് അംഗീകാരം

0
243
gnn24x7

ബർലിൻ: കോവിഡ് –19 ബാധമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് ഒടുവിൽ അംഗീകാരം. പത്തൊൻപത് യൂറോപ്യൻ ധനമന്ത്രിമാർ വിഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രത്യേക സമ്മേളനത്തിലാണ് എതിർപ്പുകൾ ഒന്നും ഇല്ലാതെ അനുമതിയായത്.

ജർമനിയും ഫ്രാൻസും ഇറ്റലിയും സ്പെയിനും നെതർലൻഡും ഏകപക്ഷീയമായി തീരുമാനങ്ങൾ അംഗീകരിക്കുകയായിരുന്നുവെന്ന് ജർമൻ ഉപചാൻസലറും ധനമന്ത്രിയുമായ ഒലാഫ് ഷോൾസ് മാധ്യമങ്ങളെ അറിയിച്ചു.

യൂറോപ്യൻ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങൾക്കും തൃപ്തികരമായ രീതിയിൽ ഈ പാക്കേജിൽ നിന്ന് പണം ലഭിക്കും. ഇത് താൽക്കാലിക സാമ്പത്തിക പാക്കേജു മാത്രമാണെന്ന്, 500 ബില്യന്റെ ഒരു പദ്ധതിയും സജീവ പരിഗണയിലാണെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലി മാരിയോ മാധ്യമങ്ങളെ അറിയിച്ചു.

യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായക ദിനം, കെട്ടുറുപ്പ്, വെളിപ്പെടുത്തുന്ന സംഭവമായിട്ടാണ് ഫ്രഞ്ച് ധനമന്ത്രി രക്ഷാപാക്കേജിനെ തുടർന്ന് വിലയിരുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here