gnn24x7

ജർമനിയുടെ മുൻ തൊഴിൽ മന്ത്രി നോർബർട്ട് ബ്ല്യൂം അന്തരിച്ചു

0
220
gnn24x7

ബർലിൻ: ജർമനിയുടെ മുൻ തൊഴിൽ മന്ത്രി നോർബർട്ട് ബ്ല്യൂം (NORBERT BLUM – 84) അന്തരിച്ചു. 2019 മുതൽ രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. മുൻ ചാൻസലർ ഹെർമുട്ട് കോളിന്റെ മന്ത്രിസഭയിൽ നീണ്ട 16 വർഷം തൊഴിൽ മന്ത്രിയായിരുന്നു. 1982 മുതൽ 1998 വരെയുള്ള ഈ കാലഘട്ടത്തിൽ  ബ്ല്യൂം നടപ്പിലാക്കിയ ഒട്ടനവധി പരിഷ്ക്കാരങ്ങൾ ജർമൻ ജനതയുടെ പ്രശംസ ഏറ്റുവാങ്ങി.

1995–ൽ  ബ്ല്യൂം ജർമനിയിൽ നടപ്പിലാക്കിയ വാർധക്യ കാല ഇൻഷുറൻസ് (PFLEGE VERSICHERUNG) ഇതിൽ പ്രധാനം. ജർമനിയിലെ പെൻഷൻ പദ്ധതി നൂറു ശതമാനം ഉറപ്പാക്കിയതും  ബ്ല്യൂം തന്നെ. ഇതിനായി റോഡിലിറങ്ങി പോസ്റ്റർ ഒട്ടിച്ച് ജനത്തിന്റെ പിന്തുണ തേടി.1935–ൽ റൂസ്സൽഹൈമിലായിരുന്നു (RUSSEL HEIM) നോർബർട്ടിന്റെ ജനനം. ഒരു സാധാരണ തൊഴിലാളിയായിരുന്നു നോർബർട്ടിന്റെ പിതാവ്.

യാതനകളുടെ നടുവിൽ വളർന്ന് കഠിനപരിശ്രമത്തിലൂടെ പഠിച്ച് കയറി. തത്വശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തൊഴിൽ സംഘടനകളിൽ പ്രവർത്തിച്ച് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ പ്രധാന രാഷ്ട്രീയ പ്രവർത്തകനായി മാറി.1977–ൽ ജർമൻ ദേശീയ രാഷ്ട്രീയ രംഗത്ത് എത്തിയ നോർബർട്ടിനെ വളർത്തിയത് ജർമൻ രാഷ്ട്രീയത്തിലെ അതികായകനായിരുന്ന സാക്ഷാൽ ഹെർമുട്ട് കോൾ തന്നെ. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവ് കൂടിയാണ് നോർബർട്ട്.

ജർമൻ രാഷ്ട്രീയത്തിലെ അതികായകനായ ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ചാൻസലർ മെർക്കൽ പുറത്ത് വിട്ട അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജർമൻ പ്രസിഡന്റ് സ്റ്റയിൻമയർ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ നേതാക്കളും നോർബർട്ട് ബ്ല്യൂംമിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here