gnn24x7

ജപ്പാനിൽ റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്

0
136
gnn24x7

ടോക്യോ: റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന   വിമാനമാണ് അപകടത്തിൽപ്പെട്ടത്.  

വിമാനത്തിന് തീപിടിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ വിൻഡോകളിലും താഴെയും തീ പടരുന്നത് വീഡിയോയിൽ കാണാം. വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം,  ലാന്‍റിംഗിനിടെ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ  വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7