gnn24x7

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപടർന്നുണ്ടായ അപകടത്തിൽ 5 മരണം; മരണപ്പെട്ടത് ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായെത്തിയ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച് പേർ

0
215
gnn24x7

ടോക്യോ: ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ യാത്രാവിമാനം തീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്ന അപകടത്തില്‍ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. അതേസമയം, ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. 

ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്. വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന് 379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ടോക്യോവിലെ ഹാനഡ വിമാനത്താവളത്തിൽ പറന്നിറഞ്ഞുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജപ്പാനിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി എയര്‍ ബസ് എ 350 വിമാനം റൺവേയിൽ കൂട്ടിയിടിക്കുകയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7