gnn24x7

പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ യുവതിയുടെ ഗർഭാശയത്തിൽ നിന്ന് 1 കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

0
369
gnn24x7

പാലാ: യുവതിയുടെ ഗർഭാശയത്തിൽ നിന്ന് 1 കിലോയോളം തൂക്കം വരുന്ന മുഴ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.

അവിവാഹിതയായ 29കാരിയുടെ ഗർഭാശയത്തിലാണ് ഫൈബ്രോയ്ഡ്  കണ്ടത്തിയത്. അകാരണമായി വയർ വീർത്തു തൂങ്ങി വരുന്ന നിലയിലാണ്  യുവതി ചികിത്സ തേടിയത്.  സ്കാനിങ്ങിൽ ഗർഭാശയത്തിൽ വലിയ മുഴ കണ്ടെത്തിയതിനെ തുടർന്നു  ശസ്ത്രകിയ നിർദേശിക്കുകയായിരുന്നു. തുടർന്നു മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൽട്ടന്റ്  ഡോ.ടി.ഗീതയുടെ നേതൃത്വത്തിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിലെ മുഴ നീക്കം ചെയ്യുകയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7