gnn24x7

ഇമ്രാൻ ഖാന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക

0
240
gnn24x7

വാഷിംഗ്ടൺ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ അക്രമി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

“രാഷ്ട്രീയ റാലിയിക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മറ്റുള്ളവർക്കും നേരെ വെടിവെച്ച സംഭവത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. ഇമ്രാൻ ഖാനും പരിക്കേറ്റ മറ്റുള്ളവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു, കൂടാതെ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ ഞങ്ങൾ അനുശോചനം അറിയിക്കുന്നു.” ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

“രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല, അക്രമം, ഭീഷണിപ്പെടുത്തൽ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക അഗാധമായ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ പാകിസ്ഥാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നു,” ബ്ലിങ്കെൻ കൂട്ടിച്ചേർത്തു. 

ഇമ്രാൻ കാന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് ആക്രമണമുണ്ടായത്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here