gnn24x7

മരച്ചീനിയില്‍ നിന്നും എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ 2 കോടി രൂപ

0
197
gnn24x7

തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ ഗവേഷണത്തിന് 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍ ഏഴ് ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി സെന്ററുകള്‍ ആരംഭിക്കും. സിയാല്‍ മാതൃകയില്‍ കാര്‍ഷിക മാര്‍ക്കറ്റിങ് കമ്പനി സ്ഥാപിക്കാന്‍ 20 കോടി അനുവദിച്ചു.

2050ല്‍ കേരളത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. വീടുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശയിളവിന് 15 കോടി. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളര്‍ ആക്കും. നദികളും കായലുകളും ശുചീകരിക്കും. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ 10 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here