gnn24x7

അട്ടപ്പാടി മധു കൊലക്കേസ്; 12 പ്രതികളിൽ 10 പേരും കുറ്റക്കാരെന്ന് കോടതി

0
162
gnn24x7

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 12 പ്രതികളിൽ 10 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. ഇതിൽ രണ്ട് പേരെ കോടതി മാറ്റി നി‍ര്‍ത്തി. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി  ജൈജുമോൻ, പന്ത്രണ്ടാം പ്രതി  സജീവ്  എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. എല്ലാ പ്രതികൾക്കുമെതിരെ  നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നി‍ര്‍ത്തി.

മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഹുസൈൻ.  മധുവിന്‍റെ  നെഞ്ചിലേക്ക് ചവിട്ടി.  മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയായിരുന്നു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ എടുത്തുവെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും.

മധു അജുമുടി കാട്ടിൽ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്ന് അറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം വണ്ടിക്കടവിലെത്തി. അവിടെ നിന്ന് റിസവർ വനത്തിൽ അതിക്രമിച്ചു കയറി. മധുവിനെ പിടികൂടിയത് മരക്കാറാണ്. മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാളാണ് മൂന്നാം പ്രതി ഷംസുദ്ദീൻ. ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി.  വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിൻ്റെ  രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു.   മധു രക്ഷപ്പെടാതിനരികാകൻ  കയ്യിൽ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചതും ഷംസുദീനാണ്.

മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here