gnn24x7

ബ്രിട്ടനിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ്

0
169
gnn24x7

ബ്രിട്ടനിൽ വെള്ളത്തിന് വില കൂടി. ശരാശരി വാട്ടർ ബില്ലുകൾ 417 പൗണ്ടിൽ നിന്നും 448 പൗണ്ടായാണ് ഉയരുന്നത്. താമസിക്കുന്ന മേഖലകൾ അനുസരിച്ച് ബില്ലുകളിൽ വ്യത്യാസമുണ്ടാകാം. രാജ്യത്തിന്റെ ഓരോ മേഖലയിലും വിവിധ വാട്ടർ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ആംഗ്ലിക്കൻ വാട്ടർ 10% വർധനവാണ് ബില്ലുകളിൽ വരുത്തുന്നത്. ഇതോടെ 445 പൗണ്ടിൽ നിന്നും 492 പൗണ്ടിലേക്ക് ബിൽ ഉയരും.

സൈമു വെൽഷ് വാട്ടർ 2% വർധനവും ഹാഫ്രെൻ ഡ്രൈഫ്രെഡ് വ 12% വർധനവും വരുത്തും. നോർത്ത്ബിയൻ വാട്ടർ 8%, സെവേൺ ട്രന്റ് വാട്ടർ 7%, സതേൺ വാട്ടർ 10%, സൗത്ത് വെസ്റ്റ് വാട്ടർ 8%, തെയിംസ് വാട്ടർ 9%, യുണൈറ്റഡ് യൂട്ടിലിറ്റീസ് 6%, വെസെക്സ് വാട്ടർ 9%, യോർക്ഷയർ വാട്ടർ 7% എന്നിങ്ങനെയാണ് വർധനവുകൾ വരുത്തുക.

ബ്രിട്ടനിലെ നദികൾ വൃത്തിയാക്കാൻ സഹായിക്കുന്നതിന് വാട്ടർ ബില്ലുകളിൽ വർധനവുണ്ടാകുന്നത്.കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനും മലിനജല പ്രവർത്തനങ്ങളുടെ പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കുന്നതിനും ജല കമ്പനികൾക്ക് പരിസ്ഥിതി ഏജൻസി (ഇഎ) കൂടുതൽ തുക ഈടാക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here