gnn24x7

ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം ജോലി; ജോലി സമയം കൂട്ടാൻ സാധ്യത

0
157
gnn24x7

ഡൽഹി: ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ‌ബി‌എ) പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അതേസമയം അഞ്ച് ദിവസമാക്കി പ്രവർത്തി ദിനം കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വർധിപ്പിച്ചേക്കാം.

ഇതുമായി ബന്ധപ്പെട്ട്, ഐ‌ബി‌എയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് (യുഎഫ്‌ബി‌ഇ) യും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. കൂടാതെ 5 ദിവസം പ്രവൃത്തി ദിനമാക്കാനുള്ള നിർദേശം  അസോസിയേഷൻ തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.

നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട് സെക്ഷൻ 25 പ്രകാരം എല്ലാ ശനിയാഴ്ചകളും സർക്കാർ അവധി ദിവസങ്ങളായി പ്രഖ്യാപിക്കണമെന്ന്  ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു. നിലവിൽ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർ ജോലി ചെയ്യുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ ഉടമ എന്ന നിലയിൽ സർക്കാരിനും ഇതിൽ അഭിപ്രായമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ആർബിഐയും നിർദേശം അംഗീകരിക്കേണ്ടതുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here