gnn24x7

മെസിയ്ക്ക് പിന്നാലെ അര്‍ജന്‍റീന സൂപ്പര്‍ താരവും കളമൊഴിയുന്നു 

0
5
gnn24x7

ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോള്‍ മതിയാക്കാനൊരുങ്ങി അര്‍ജന്‍റീന താരം ലിയാൻഡ്രോ പരെഡെസ്. ലോകകപ്പ് ഫൈനലിനുശേഷമുള്ള കൈയാങ്കളിയുടെ പേരില്‍ നിലവില്‍ 10 മത്സര വിലക്ക് നേരിടുന്ന ബോക ജൂനിയേഴ്സ് താരമായ പരഡ‍േസ് രാജ്യാന്തര ഫുട്ബോളിലേക്ക് മടങ്ങിയെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. 

വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് 32-കാരനായ പരഡെസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പരിശീലകൻ ലിയോണൽ സ്കലോണിയുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാൽ മെസിയില്ലാതെ ഇനി കാര്യങ്ങൾ പഴയതുപോലെയാകില്ലെന്നും പരെഡെസ് കൂട്ടിച്ചേർത്തു. ദേശീയ ടീമിൽ തുടരുക എന്നത് ഇനി പ്രയാസകരമായിരിക്കുമെന്നും പരിശീലകനുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് പരഡെസ് വ്യക്തമാക്കിയത്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7