gnn24x7

എയര്‍ ബേസ് 320 വിമാനങ്ങള്‍ പറത്തുന്ന 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ

0
145
gnn24x7

ന്യൂഡല്‍ഹി: എയര്‍ ബേസ് 320 വിമാനങ്ങള്‍ പറത്തുന്ന 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമനടപടികള്‍ക്ക് ശേഷം അത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ പുറത്താക്കിയത്. ഓഗസ്റ്റ് പതിമൂന്നിന് രാത്രി പത്ത് മണിയോടെയാണ് പൈലറ്റുമാരെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത് ഇവരില്‍ പലരും വിമാനങ്ങള്‍ പറത്തുകയായിരുന്നു എന്ന ഗുരുതരമായ വസ്തുത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈലറ്റുമാരുടെ രാജിക്കത്ത് എയര്‍ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിരുന്നതാണ്, അടിയന്തര പ്രാധാന്യത്തോടെയാണ് പുറത്താക്കല്‍ നടപടി എന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. 

കൊറോണ വൈറസ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് നടപടി. COVID 19 സാഹചര്യത്തില്‍ വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. 

ഇതുമൂലം വലിയ നഷ്ടം നേരിടേണ്ടി വന്ന കമ്പനിയ്ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. എന്നാല്‍, കമ്പനിയുടെ പുറത്താക്കല്‍ നടപടി നിയമവിരുദ്ധമാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ്‌ അസോസിയേഷന്‍ ആരോപിക്കുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here