gnn24x7

രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ കീഴടങ്ങിലിന് 75 വയസ്സ്; യുദ്ധത്തിന്റെ ദുരന്തം ആവര്‍ത്തിക്കില്ലെന്ന് വാക്കു നല്‍കി ഷിന്‍സോ അബെ

0
131
gnn24x7

സീയോള്‍: ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതായി സൂചനകള്‍.

രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിന്റെ 75-ാം വാര്‍ഷിക ദിനത്തിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഉന്‍ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്.

ഇരുരാജ്യങ്ങളേയും ഭിന്നിപ്പിക്കുന്ന തര്‍ക്കങ്ങളെക്കുറിച്ച് ടോക്കിയോയുമായി സംസാരിക്കാന്‍ തന്റെ സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നാണ് മൂണ്‍ പറഞ്ഞിരിക്കുന്നത്.

ജപ്പാനിലെ 1910-1945 കോളനിവല്‍ക്കരണത്തില്‍ നിന്ന് കൊറിയന്‍ ഉപദ്വീപിന്റെ മോചനത്തെ അടയാളപ്പെടുത്തുന്ന വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മൂണ്‍.

അതേസമയം, ടോക്കിയോയില്‍, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ ഒരിക്കലും യുദ്ധത്തിന്റെ ദുരന്തം ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധസമയത്ത് നിര്‍ബന്ധിത തൊഴിലിന് നഷ്ടപരിഹാരം നല്‍കാന്‍ ജാപ്പനീസ് സ്റ്റീല്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ദക്ഷിണ കൊറിയയുടെ സുപ്രീം കോടതിയുടെ 2018ലെ വിധിയുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്.

നഷ്ടപരിഹാരമായി നാല് ദക്ഷിണ കൊറിയക്കാര്‍ക്ക് 100 ദശലക്ഷം ഡോളര്‍ (84,000 ഡോളര്‍) വീതം നല്‍കാന്‍ നിപ്പോണ്‍ സ്റ്റീല്‍ കോര്‍പ്പറേഷനോട് പറഞ്ഞിരുന്നു.

” ഇരകള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒരു സൗഹാര്‍ദ്ദപരമായ പരിഹാരത്തെക്കുറിച്ച് ഞങ്ങള്‍ ജാപ്പനീസ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്, ”മൂണ്‍ പറഞ്ഞു. ചര്‍ച്ചയ്ക്കുള്ള വാതില്‍ ഇപ്പോഴും തുറന്നുകിടക്കുികയാണെന്നും അദ്ദേഹം പറഞ്ഞു.

ആണവ, സൈനിക ശക്തികളെ ആശ്രയിക്കുന്നതില്‍ നിന്ന് മുക്തമായിരിക്കാനുള്ള ഏറ്റവും മികച്ച സുരക്ഷാ നയമായി അന്തര്‍ കൊറിയന്‍ സഹകരണം സഹായിക്കുമെന്ന് മൂണ്‍ പറഞ്ഞു.

”രണ്ട് കൊറിയകളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുമ്പോള്‍, ദക്ഷിണ-ഉത്തര കൊറിയുടേയും സുരക്ഷ ശക്തമാകും,” മൂണ്‍ പറഞ്ഞു. അത് അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണം അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിന് പ്രേരണയാകുമെന്നും മൂണ്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here