gnn24x7
gnn24x7

ന്യൂഡൽഹി: കോവിഡ്  19 നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഇന്ത്യക്ക്  ലോകാരോഗ്യ സംഘടനയുടെ പ്രശംസ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്തിന് വഴി കാട്ടിയായെന്ന് WHO എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മൈക്കിൾ ജെറ്യാൻ പറഞ്ഞു.

ലോക  ജനസഖ്യയിൽ  രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മുന്നിലാണ്. എന്നിട്ടും മഹാവ്യാധിയെ പ്രതിരോധിക്കാൻ ഇന്ത്യക്ക് കഴിയുന്നതായി റ്യാൻ അഭിപ്രായപ്പെട്ടു.

നിശബ്ദ കൊലയാളിയായ പോളിയോയെ തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ തുടച്ച് മാറ്റിയ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും ഇന്ത്യയിൽ പ്രതിരോധ വാക്സിനുകൾ കൃത്യമായി നൽകുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യൻ ജനത നടത്തുന്ന പ്രതിരോധം അതിശയിപ്പിക്കുന്നതാണ്.

കാര്യക്ഷമമായ  പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. സർക്കാർ നിർദേശങ്ങൾ ശരിയായി പാലിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ  മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം എങ്ങിനെ സഹകരിക്കണമെന്ന് ലോകത്തിന് ഇന്ത്യ കാണിച്ചു കൊടുക്കുകയാണെന്നും മൈക്കിൾ ജെറ്യാൻ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here