gnn24x7

ബെംഗളൂരില്‍ ക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തെ വിമര്‍ശിച്ച് ജാവേദ് അക്തര്‍

0
215
gnn24x7

ബെംഗളൂരു: ബെംഗളൂരില്‍ യേശുക്രിസ്തുവിന്‌റെ പ്രതിമ നീക്കം ചെയ്ത സംഭവത്തില്‍ കര്‍ണാടക സര്‍ക്കാറിനെ വിമര്‍ശിച്ച് ചലച്ചിത്രഗാന രചയിതാവും കവിയുമായ ജാവേദ് അക്തര്‍.

ഒരു നിരീശ്വരവാദി ആയിട്ടുകൂടി സംഭവത്തെക്കുറിച്ചറിഞ്ഞപ്പോള്‍ നാണക്കേടുകൊണ്ട് തന്റെ തല താഴ്ന്ന് പോയെന്ന് അദ്ദേഹം പറഞ്ഞു.

” കര്‍ണാട സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബെംഗളൂരുവിനടുത്ത് ക്രെയിന്‍ ഉപയോഗിച്ച് പൊലീസ് അകമ്പടിയോടെ ജീസസിന്റെ പ്രതിമ നീക്കം ചെയ്തിരിക്കുന്നു. ഒരു നിരീശ്വരവാദി ആയിട്ടുകൂടി ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേട്‌കൊണ്ട് എന്റെ തലതാഴ്ന്ന് പോവുകയാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ പള്ളി പണിതത് അക്ബറിന്റെ ഭരണകാലത്ത് ആഗ്രയിലായിരുന്നെന്നും അക്ബറിന്റെ അനുവാദത്തോടും ആശിര്‍വാദത്തോടും കൂടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളുരുവിലെ ദേവനഹള്ളിയിലെ ഒരു കുന്നില്‍ നിന്നാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് യേശുക്രിസ്തുവിന്റെ പ്രതിമയും 14 ഇടങ്ങളില്‍ നിന്ന് കുരിശുകളും നീക്കം ചെയ്തത്. സംഭവം വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നീക്കം ചെയ്ത പ്രതിമയും കുരിശുകളും പള്ളി അധികൃതര്‍ക്ക് കൈമാറിയിരുന്നു.

അതേസമയം, കര്‍ണാടക സര്‍ക്കാര്‍ ക്രിസ്ത്യന്‍ ശ്മശാനത്തിന് അനുവദിച്ച സ്ഥലത്താണ് പ്രതിമസ്ഥാപിച്ചതെന്ന്
അതിരൂപതയുടെ വക്താവ് ജെ എ കാന്ത്രാജ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here