gnn24x7

കോറോണ; ആരോഗ്യ, വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

0
178
gnn24x7

കോറോണ വൈറസിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി lock down കാലാവധി 19 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. 

ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ, വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടിയിട്ടുണ്ട്.  മാർച്ച് 25 നും മെയ് 3 നുമിടയിൽ കാലാവധി തീരുന്ന പോളിസികൾ  മെയ് 15 നകം പുതുക്കിയാൽ മതിയെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

അതുകൊണ്ടുതന്നെ ഈ കാലയളവിൽ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനിൽക്കും.  ഇത് തേഡ് പാര്‍ട്ടി മോട്ടോര്‍വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ബാധകമെന്നാണ് റിപ്പോർട്ട്. 

ആരോഗ്യ ഇൻഷുറൻസ്  പോളിസികൾക്ക് സാധാരണയായി കാലാവധി  കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസത്തെ സമയം നൽകാറുണ്ട്. പക്ഷേ ആ സമയത്ത് ക്ലെയിം ആവശ്യമായി വന്നാൽ പരിഗണിക്കില്ല. 

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മെയ് 15 നകം പോളിസി പുതുക്കിയാൽ കാലാവധി തീർന്ന അന്നുമുതലുള്ള പ്രബല്യമുണ്ടാകും. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here