gnn24x7

വിലക്കയറ്റ നിയന്ത്രണം: ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞു

0
358
gnn24x7

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. സോയാബീൻ, സൺഫ്ളവർ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. 20 ലക്ഷം മെട്രിക് ടൺ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വർഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവ് 2024 മാർച്ച് 31വരെ തുടരും.

ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പാം ഓയിൽ, സോയാബീൻ എണ്ണ, സൺഫ്ളവർ ഓയിൽ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നികുതി നേരത്തെതന്നെ എടുത്ത് കളഞ്ഞിരുന്നു. എന്നാൽ ഇവയ്ക്ക് കാർഷിക അടിസ്ഥാന വികസ സെസ് എന്നപേരിൽ പിരിച്ചിരുന്ന അഞ്ചു ശതമാനം നികുതി നിലനിന്നിരുന്നു. പുതിയ ഉത്തരവോടെ ഇതും എടുത്ത് കളഞ്ഞിരിക്കുകയാണ്.

ഭക്ഷ്യ എണ്ണയ്ക്ക് സമീപകാലത്ത് ഇരട്ടിയോളം വർധനവാണ് ഉണ്ടായിട്ടുള്ളത്. റഷ്യ-യുക്രൈൻ സംഘർഷത്തോടെ വിലവർധനവ് നിയന്ത്രിക്കുന്നതിൽ സർക്കാരിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.രാജ്യത്ത് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ മൂന്നിൽ രണ്ടുഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. കരിങ്കടൽ മേഖലയിൽ നിന്നുള്ള സൂര്യകാന്തിയുടെ വിതരണത്തിൽ ഉണ്ടായ കുത്തനെയുള്ള ഇടിവ് സൺഫ്ളവർ ഓയിലിന് പ്രാദേശിക വിപണി വില കൂടുതൽ ഉയർത്തി.

ലോകത്തിലെ സൂര്യകാന്തി എണ്ണ ഉൽപാദനത്തിന്റെ 60% വും കയറ്റുമതിയുടെ 76% വും കരിങ്കടൽ മേഖലാ രാജ്യങ്ങളിൽ നിന്നാണ്, അർജന്റീന, ബ്രസീൽ,യുഎസ്എ എന്നിവയാണ് ഇന്ത്യയിലേക്കുള്ള പ്രധാന സോയാബീൻ എണ്ണ വിതരണക്കാർ. പാം ഓയിലിന്റെ പ്രധാന വിതരണക്കാരായ ഇൻഡോനേഷ്യ അടുത്തിടെ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യ സോയാബീൻ എണ്ണ കൂടുതൽ ഇറക്കുമതി ചെയ്തിരുന്നു.വിലകയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചാസരയുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.ഒരാഴ്ച മുമ്പ് ഗോതമ്പിന്റെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here