gnn24x7

ഇന്ത്യൻ–2 വിന്റെ ചിത്രീകരണത്തിനിടെ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നല്‍കുമെന്ന് കമല്‍ഹാസന്‍.

0
244
gnn24x7

ഇന്ത്യൻ–2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടത്തില്‍ മരിച്ചവരുടെ  കുടുംബങ്ങള്‍ക്ക് ഒരു കോടി നല്‍കുമെന്ന് ചലച്ചിത്ര താരം കമല്‍ഹാസന്‍. 

മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷ൦ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പണം ഒന്നിനും പകരമായല്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും’, കമല്‍ പറഞ്ഞു. 

അതേസമയം,  അപകടം അങ്ങേയറ്റം ഭയനകമായിപ്പോയെന്ന് നടൻ കമൽഹാസൻ തന്റെ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. . 

മൂന്ന് സഹപ്രവർത്തകരെയാണ്പൊടുന്നനെ നഷ്ടമായത്. അവരുടെ കുടുംബത്തിന്‍റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്. അവരിൽ ഒരാളായി അവർക്കൊപ്പമുണ്ടെന്നും വേദനയിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 

കമല്‍ ഹാസനെ നായകനാക്കി ആര്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. 

സംവിധായകൻ ഷങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരുക്കില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. 

ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു മറിയുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here