gnn24x7

ബിജെപി നേതാവ് ഖുഷ്ബു സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

0
287
gnn24x7

ചെന്നൈ: ബുധനാഴ്ച രാവിലെ ബിജെപി നേതാവ് ഖുഷ്ബു സുന്ദർ തമിഴ്‌നാട്ടിലെ മെൽമരുവത്തൂർ പട്ടണത്തിന് സമീപം അപകടത്തില്‍പ്പെട്ടു. ഖുശ്ബു കൂടല്ലൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. ഖുശ്ബു യാത്ര ചെയ്തിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഖുശ്ബുവിന് കാര്യമായ പരിക്കൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്.

അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖുശ്ബു തന്നെയാണ് അപകട വിവരം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

gnn24x7