gnn24x7

രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി

0
317
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് അൻപതു രൂപയും വാണിജ്യ സിലിണ്ടറിന് 55 രൂപയുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയും, വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയുമാകും.

ജൂലായിക്ക് ശേഷം ആദ്യമായാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈ മാസത്തില്‍ പാചക വാതകത്തിന്റെ വില കൂട്ടിയത് കൊവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞായിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവ് കാരണമാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കാൻ കാരണം.

gnn24x7