മംഗളൂരു സ്ഫോടനക്കേസ് പ്രതി ഒരാഴ്ച മുതൽ ട്രയൽ നടത്തി; തെളിവുകൾ ലഭിച്ചെന്ന് എൻഐഎ

0
38
adpost

മംഗളൂരു സ്ഫോടനത്തിന് മുൻപ് പ്രതി ഷാരിക് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ. സ്ഫോടനം നടക്കുന്നതിന് ഒരാഴ്ച മുൻപ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത് സംഭവത്തിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നൽകുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

മംഗളൂരു സ്ഫോടനക്കേസിൽ കേരളത്തിലും തമിഴ്നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കർണാടക ആഭ്യന്തരരമന്ത്രി അര ജ്ഞാനേന്ദ്ര കുമാർ പറഞ്ഞു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിലൂടെ പ്രതി കലാപമുണ്ടാനാണ് ശ്രമിച്ചതെന്ന് കർണാടക ഡിജിപിയും വ്യക്തമാക്കി. ഷാരികിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ ചോദ്യം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.

സ്ഫോടനം ആസൂത്രണം ചെയ്ത അബ്ദുൾ മദീൻ താഹയ്ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. അതേസമയം കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും, സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദും മംഗളുരുവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും .സ്ഫോടനം നടന്ന സ്ഥലം ഇരുവരും സന്ദർശിക്കും.

adpost

LEAVE A REPLY

Please enter your comment!
Please enter your name here