gnn24x7

ബ്ലൂടൂത്ത് കണക്ഷനോട് കൂടിയ സ്മാര്‍ട്ട് ബ്രഷ്

0
389
gnn24x7

1960-കളുടെ തുടക്കം മുതല്‍  ഇലക്ട്രോണിക് ടൂത്ത് ബ്രഷ് മേഖലയില്‍ സജീവമായ കമ്പനിയാണ് oral b.  വർഷങ്ങൾ കഴിയും തോറും ഈ രംഗത്ത് സാങ്കേതികവിദ്യ ഒരുപാട് വളർന്നുകൊണ്ടിരുന്നു. ടൂ മിനിറ്റ് ടൈമർ ഉള്ളതും പ്രഷർ സെൻസറുകൾ ഉള്ളതും ബ്ലൂടൂത്ത് കണക്ട് ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തി പല്ലുകളുടേ ആരോഗ്യത്തെക്കുറിച്ച് അറിയാൻ കഴിയുന്ന തരത്തിൽ വരെ കാര്യങ്ങളെത്തി. 

ഇപ്പോഴിതാ, ബ്രാൻഡ് അവരുടെ പുതിയ സ്മാർട്ട് ബ്രഷ് ആയ iO വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. .”ഞങ്ങൾ ഇതില്‍ വൃത്താകൃതിയിലുള്ള തലമാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്” -ഓറല്‍ കെയര്‍ സീനിയര്‍ ഡയറക്ടര്‍ ക്രിസ്ത്യന്‍ മാണ്ടല്‍ പറഞ്ഞു. ആറു വർഷത്തെ റിസർച്ചിന് ശേഷമാണ് iO വികസിപ്പിച്ചിരിക്കുന്നത്. ഈ മാസം തന്നെ ഇത് വിപണിയിലിറക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണ്.

പഴയ iO ഫീച്ചറുകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ്‌ പുതിയ ടൂത്ത്ബ്രഷ് രൂപകല്പന ചെയ്തിരിക്കുന്നത്. ഏഴു വർഷം മുൻപാണ് ആദ്യത്തെ സ്മാർട്ട് ടൂത്ത്ബ്രഷ് വിപണിയിലെത്തിയത്. അതിനുശേഷം എല്ലാ പ്രമുഖ ടൂത്ത് ബ്രഷ് കമ്പനികളും ഇതിൽ ഒരു പരീക്ഷണം നടത്തിയിരുന്നു. അതിൽനിന്നെല്ലാം iO -യെ വ്യത്യസ്തമാകുന്നത് കൂടുതൽ ആയുർദൈർഘ്യമുള്ള അതിൻറെ പുതിയ ഡ്രൈവ് സിസ്റ്റം ആണ്.

Pint-size linear Magnetic Motor ഉപയോഗിച്ചാണ് oral-b ഇത് നിർമ്മിച്ചിരിക്കുന്നത്. അതുപയോഗിച്ച് കൂടുതൽ വൈബ്രേഷൻ കുറഞ്ഞ രീതിയില്‍ പവർഫുളാളായി ബ്രഷുകള്‍ പ്രവർത്തിപ്പിക്കാന്‍ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ മറ്റു ഇലക്ട്രിക് ബ്രഷ്കളെക്കാൾ കൂടുതല്‍ ആയാസരഹിതമായി കൈകൾ ഉപയോഗിക്കാം. മറ്റു സോണിക് മോട്ടോറുകൾ ഉപയോഗിച്ചുള്ള ടൂത്ത് ബ്രഷുകളെക്കാൾ iOയ്ക്ക് ശബ്ദം കൂടുതലായിരിക്കും. എന്നാല്‍, അത് ഉപഭോക്താവിന്റെ ആരോഗ്യത്തെ ബാധിക്കുകയില്ല.

ബ്ലൂടൂത്തിലൂടെ നിങ്ങളുടെ ഫോണിൽ ഉള്ള oral-b ആപ്ലിക്കേഷനിലേക്ക് ഈ ബ്രഷിനെ ബന്ധിപ്പിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. അതുമൂലം നിങ്ങളുടെ ബ്രഷിഗ് സ്കോർ അറിയാൻ സാധിക്കും. ബ്രഷിന്റെ തലഭാഗം എവിടെയൊക്കെ എത്തി, എത്രത്തോളം സമ്മർദ്ദം കൊടുത്തു, എത്രനേരം ബ്രഷ് ചെയ്തു എന്നൊക്കെ നേരിട്ടറിയാന്‍ ഇത് സഹായിക്കും. ഇതിലൂടെ നിങ്ങളുടെ ഇവിടെ പല്ലിൻറെയും നാക്കിന്റെയും ഒക്കെ ആരോഗ്യ വിവരങ്ങൾ അറിയാൻ സാധിക്കും. പല്ലുതേക്കുന്ന എല്ലാ സമയത്തും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല.

ഓരോ 30സെക്കൻഡ് കഴിയുമ്പോഴും ബ്രഷ് നിങ്ങൾക്ക് അലർട്ട് നൽകും. ബ്രഷിന്റെ ഹാൻഡിലിൽ ഉള്ള കളർ ഡിസ്പ്ലേയിലെ സ്റ്റോപ്പ് വാച്ച് നിങ്ങൾ എത്രനേരം ബ്രഷ് ഉപയോഗിച്ചു എന്ന് കാണിക്കും. അടുത്ത തവണ നിങ്ങൾ നിങ്ങളുടെ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ നിങ്ങൾ എത്ര നേരം ബ്രഷ് ഉപയോഗിച്ചു, എത്ര സമ്മർദ്ദം നൽകി, എത്രനേരം കൂടുതൽ സമ്മർദ്ദത്തിൽ ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ഇതിലൂടെ ഓരോ തവണ ചെയ്യുമ്പോഴും നിങ്ങളുടെ ബ്രഷിംഗ് ശീലങ്ങൾ മെച്ചപ്പെടും.

പല്ലുകളിലെ പശപു മാറ്റാൻ കഴിയും എന്നത് സീരിയസ് 8-ന്റെ പ്രത്യേകത. സീരിയസ് 7 ൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത സൂപ്പർ സെൻസിറ്റീവ് മോഡ് ഇതിലുണ്ട്. സീരിയസ് 9 -ൽ കമ്പനി ഉറപ്പായും ഒരു ടംഗ് ക്ലീന്‍ സെറ്റ് കൂടി ഇതില്‍ ഉൾക്കൊള്ളിക്കും എന്നും Mandl പറയുന്നു.

ഇതുവരെ പുറത്തിറങ്ങിയതിനു വച്ച് ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള ഒരു ഇലക്ട്രിക്കൽ ബ്രഷ് ആണ് iO Series 8. ബ്രഷിൻറെ മൂന്നു തലകള്‍, ഒരു ട്രാവൽ ബാഗ്, ഒരു മാഗ്നെറ്റിക് ചാർജര്‍ എന്നിവയാണ് iO സീരിയസ് 8 – ന്റെ ബോക്സിൽ വരുന്നത്. മൂന്നു മണിക്കൂർ നേരമാണ് ഇത് ചാര്‍ജ്ജ് ചെയ്യേണ്ടത്. 10 ദിവസം വരെയാണ് ഇതിന്‍റെ ബാറ്ററി ലൈഫ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here