gnn24x7

ചൈനയുടെ മൂന്നുലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ന് ഇന്ത്യയില്‍

0
199
gnn24x7

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12,000 പി​ന്നി​ട്ടു. നി​ല​വി​ൽ 12,380 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ​യും രാ​ജ്യ​ത്ത് ഉ​യ​രു​ക​യാ​ണ്. 414 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഓ​രോ ദി​വ​സ​വും ആ​യി​ര​ത്തി​ന് മു​ക​ളി​ൽ കേ​സു​ക​ൾ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു വ​ലി​യ ആ​ശ​ങ്ക​യ്ക്കാണ് ഇ​ട​യാ​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 10,447 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 2,916 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 187 പേ​രാ​ണ് ഇ​തു​വ​രെ മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ 1,242 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ള്ള​ത്. 14 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ൽ 1,023 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ 1,578 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.മ​ധ്യ​പ്ര​ദേ​ശ് 53, ഡ​ൽ​ഹി 32, ഗു​ജ​റാ​ത്ത് 33, ത​മി​ഴ്നാ​ട് 14, തെ​ലു​ങ്കാ​ന 14, പ​ഞ്ചാ​ബ് 13, ആ​ന്ധ്രാ​പ്ര​ദേ​ശ് 14 എ​ന്നി​ങ്ങ​നെ​യാ​ണ് സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ക​ണ​ക്കുകൾ.

കോവിഡിനെ മറികടക്കാനും പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും മൂന്ന് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എത്തും. ബുധനാഴ്ച ഗാംഗ്‌സുവിലെ അധികൃതര്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി. അടുത്ത രണ്ടാഴ്ച 2-3 ദശലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ എത്തും.മൊത്തം 15 ലക്ഷം കിറ്റുകളാണ് ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് നല്‍കേണ്ടിയിരുന്ന കിറ്റുകള്‍ ജര്‍മ്മനി, കൊറിയ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്ക് ചൈനീസ് സ്ഥാപനങ്ങള്‍ അയച്ചിരുന്നു. കിറ്റുകള്‍ ഗുണപരിശോധനയ്ക്ക് ശേഷമാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. ഇക്കാര്യം ചൈനീസ് കസ്റ്റംസും ശ്രദ്ധിക്കുന്നുണ്ട്. രോഗം അതിദ്രുതം പടരുകയും എണ്ണം ഇരട്ടിയാകുകയും ചെയ്തിട്ടുള്ള ഹോട്ട്‌സ്‌പോട്ട് ഏരിയകളിലാകും ഈ കിറ്റുകള്‍ ആദ്യം ഉപയോഗിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here