gnn24x7

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു

0
210
gnn24x7

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി(106) അന്തരിച്ചു. 14-ാം ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിയോഗം. നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റിലൂടെയാണ് ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സമയവും ശ്യം സരൺ നേഗിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 34 ആമത്തെ സമ്മദിതാന അവകാശം വിനിയോ ഗിച്ചതിന് ശേഷമാണ് നേഗി വിടവാങ്ങിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അംബാസിഡറായിരുന്നു നേഗി. ഔദ്യോഗിക ബഹുമതികൾ നൽകിയാകും സംസ്കാര ചടങ്ങുകൾ നടക്കുക. 1951 ൽ ഇന്ത്യ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ നേഗിയാണ് രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്, ഒക്ടോബർ 25 ന്. രാജ്യത്ത് മറ്റ് ഭാഗങ്ങൾ 1952 ഫെബ്രുവരിയിൽ പോളിംഗ് ബൂത്തിലേക്ക് പോയപ്പോൾ ഹിമാചൽ പ്രദേശിൽ കാലവസ്ഥ പ്രശ്നങ്ങളെ തുടർന്ന് നേരത്തെയാക്കുകയായിരുന്നു. മഞ്ഞ് വീഴ്ച്ചയിൽ കൽപ്പയിൽ നേരത്തെ പോളിംഗ് നടത്തി, പോളിഗം ബൂത്തിൽ അന്ന് നേഗിക്ക് ഡട്ടി ഉണ്ടായിരുന്നു. രാവിലെ ഏഴ് മണിക്ക് തന്നെ എത്തിയ നേഗി ആദ്യം വോട്ട് ചെയ്തു.

മുൻ സ്കൂൾ അധ്യാപനകനാണ് ഇദ്ദേഹം. 2017ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനും നാട്ടുകാരും ചേർന്ന് വൻ സ്വീകരണമാണ് ആദ്യ വോട്ടർക്ക് നൽകിയിരുന്നത്. 1917 ജൂലൈ മാസത്തിലാണ് നേഗിയുടെ ജനനം. ഓർമ്മയക്ക് മങ്ങലേൽക്കാതിരുന്ന അദ്ദേഹത്തിന് തന്റെ ആദ്യ വോട്ടും ഓർമ്മയുണ്ടായിരുന്നു. പിന്നീടാണ് അദേഹം തന്നെ അറിയുന്നത് അ പ്രദേശത്ത് ആദ്യം വോട്ട് ചെയ്ത വ്യക്തി താനാണെന്ന വിവരം. വോട്ടർമർക്കായി പ്രത്യേക സന്ദേശവും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.

1951 മുതൽ സംസ്ഥാനത്ത് നടന്ന നിയമസഭാ, ലോക്സഭാ, പഞ്ചായത്ത്തെരഞ്ഞെടുപ്പുകളിലെല്ലാം നേഗി വോട്ട് ചെയ്തിട്ടുണ്ട്. 2007 മുതൽ 2014 വരെ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്ന നേഗിയുടെ വീഡിയോ തെരഞ്ഞെടുപ്പ്കമ്മീഷൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here