gnn24x7

ആറു ജീവനക്കാര്‍ക്ക്​ കോവിഡ്​;​ ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ചിട്ടു

0
174
gnn24x7

ആറു ജീവനക്കാര്‍ക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ചിട്ടു. സ്​മാര്‍ട്ട്​ ഫോണ്‍ നിര്‍മാണ ഫാക്​ടറിയില്‍ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെയും കോവിഡ്​ പരിശോധനക്ക്​ വി​ധേയമാക്കിയതായും ഓ​പ്പോ ഇന്ത്യ അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത്​ ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ നിര്‍മാണ യൂണിറ്റ്​ അടച്ചിടുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും കോവിഡ്​ പരിശോധനാഫലം ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം കോവിഡ്​ നെഗറ്റീവായ ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കും.

30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനികള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന ഉത്തര്‍പ്രദേശ്​ സര്‍ക്കാറിന്റെ ഉത്തരവ്​ പ്രകാരം വെള്ളിയാഴ്​ചയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോ യൂണിറ്റ്​ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്​.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here