gnn24x7

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ തുകയിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണം: സുപ്രീംകോടതി

0
152
gnn24x7

ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ തുകയിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കാണമെന്ന് കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നിർദേശം. ധനസഹായം എത്രവേണം എന്നുള്ളത് കോടതി കേന്ദ്ര തീരുമാനത്തിനു വിട്ടു. ദുരന്ത നിവാരണ നിയമത്തിന്റെ 12ാം വകുപ്പ് പ്രകാരം ധനസഹായം കൊടുക്കണമെന്ന്  നിർബന്ധിതമാക്കേണ്ടതല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ കോടതി അതു തള്ളിക്കളഞ്ഞു.

3.9 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരണമടഞ്ഞത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാൽ ധനസഹായം ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ ധനസഹായം നൽകാത്തതിലൂടെ അവർ ആ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ജഡ്ജിമാരായ അശോക് ഭൂഷൻ, എം.ആർ. ഷാ എന്നിവരടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here