gnn24x7

ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല, ഇളവുമായി സ്ലാബ് പരിഷ്കരിച്ചു; 47 ലക്ഷം യുവതീയുവാക്കൾക്ക് സ്റ്റൈപ്പൻഡ്,157 പുതിയ നഴ്സിങ് കോളേജുകൾ

0
142
gnn24x7

ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയർത്തി. പുതിയ ആദായ നികുതി സ്കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്കീം പ്രകാരമുള്ളവർക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. മൂന്നു ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതൽ 9 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി. മൂന്നു ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതൽ 9 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി. ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതൽ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമായിരിക്കും പുതിയ നികുതി.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കൾക്ക് സ്റ്റൈപ്പൻഡ് നൽകുന്ന നാഷണൽ അപ്രന്റീഷിപ്പ് പ്രമോഷൻ സ്കീം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. യുവാക്കൾക്ക് സ്റ്റൈപ്പൻഡ് തുക നേരിട്ട് അക്കൗണ്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. ബജറ്റിലാണ് ഇക്കാര്യം പരാമർശിച്ചത്. രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 2014 മുതൽ പ്രവർത്തനമാരംഭിച്ച 157 മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ചായിരിക്കും നഴ്സിങ് കോളേജുകൾ ആരംഭിക്കുക.

ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾക്കും ബജറ്റിൽ പ്രഖ്യാപനമുണ്ട്. അടുത്ത മൂന്ന് വർഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും. യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായി രാജ്യത്താകമാനം 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ കേന്ദ്രങ്ങളും മൂന്ന് വർഷത്തിനുള്ളിൽ സ്ഥാപിക്കും.ലോകോത്തരനിലവാരമുള്ള പുസ്തകങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി കുട്ടികൾക്കും കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്തവർക്കും ഇത് ലഭ്യമാകുന്നതിനായി പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഫിസിക്കൽ ലൈബ്രറികൾ സ്ഥാപിക്കണം.

മെഡിക്കൽ രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളുംപ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സർക്കാർ- സ്വകാര്യമെഡിക്കൽകോളേജുകളിലെപഠനഗവേഷണാവശ്യങ്ങൾക്കും,സ്വകാര്യ മേഖലയിലെ ഗവേഷകസംഘങ്ങൾക്കും ഐ.സി.എം.ആർ ലാബുകളിലെ സൗകര്യങ്ങൾ ഇനിമുതൽ പ്രയോജനപ്പെടുത്താം.

രാജ്യത്തെ ഉന്നതനിലവാരം പുലർത്തുന്ന മൂന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി സെന്റർ ഓഫ് എക്സലൻസ് (COE) സ്ഥാപിക്കും. കാർഷികമേഖലയ്ക്ക് ഉണർവേകാൻ അഗ്രി സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കും.നാഷണൽ ചൈൽഡ് ട്രസ്റ്റിന്റെയും, ചിൽഡ്രൺസ് ബുക്ക് ട്രസ്റ്റിന്റെയും അടക്കമുള്ള അക്കാദമികേതര പുസ്തകങ്ങൾ എൻ.ജി.ഒകളുടെ സഹകരണത്തോടെ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here