gnn24x7

ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

0
317
gnn24x7

ന്യൂഡല്‍ഹി: ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് സാമ്പത്തികമായി ഏറെ ഗുണം ചെയ്തെന്ന 
വിലയിരുത്തലിലാണ് കേന്ദ്ര ധനമന്ത്രാലയം.

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേക്ക് എത്തിക്കുക എന്നതിനാണ്  കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.
ഇതിന്റെ ഭാഗമായാണ് ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി കേന്ദ്രം കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
പിഎം ജിവന്‍ ജ്യോതി യോജനയും പി എം സുരക്ഷാ ഭീമാ യോജനയും ഇനി മുതല്‍ ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

15 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാന്‍ സാധിക്കുന്ന പദ്ധതിയാണിത്. പി എം ജീവന്‍ ജ്യോതി യോജന വര്‍ഷത്തില്‍ 330 രൂപ പ്രീമിയം അടച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമകള്‍ മിരിച്ചാല്‍ ഈ തുക ആശ്രിതര്‍ക്ക് ലഭിക്കും. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ മരിച്ചാല്‍ രണ്ടു ലക്ഷം രൂപയും, ഭാഗികമായി വൈകല്യം 
സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും പദ്ധതി പ്രകാരം ലഭിക്കും. 18 നും 70 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാം.

ഇതിന് പുറമെ കുറഞ്ഞ നിക്ഷേപവും വായ്പകളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തുടങ്ങുമെന്നാണ് ധനമന്ത്രാലയത്തില്‍ 
നിന്നുള്ള വിവരം.ഡിജിറ്റല്‍ പണമിടപാടിനുള്ളസൗകര്യവും അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ ലഭ്യമാകും. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേര്‍ക്കാണ് 
ജന്‍ധന്‍ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളില്‍ മൂന്നില്‍ രണ്ടുപേരും. മാത്രമല്ല 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്എന്ന പ്രത്യേകതയും ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കുണ്ട്.

എല്ലാകുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് ജന്‍ധന്‍ അക്കൗണ്ട് പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ചത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ചെങ്കോട്ടയിലെ ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്പ്രഖ്യാപിച്ചത്, പിന്നീട് ഇതിനെ ഗെയിം ചെയ്ഞ്ചര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ചെയ്തു. എപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നത് സര്‍ക്കാരിന്‍റെ സാമ്പത്തിക പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലെ ദീര്‍ഘ വീക്ഷണവും ആസൂത്രണവും വ്യക്തമാക്കുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here