gnn24x7

ആയുധ കയറ്റുമതി;വന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍!

0
226
gnn24x7

ന്യൂഡല്‍ഹി: തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനം എടുത്തതിന് പിന്നാലെ ആയുധ കയറ്റുമതിക്ക് വന്‍ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നത്. ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയ്ക്ക് വിശദമായ രൂപ രേഖ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയാണ്.

വിദേശ വിപണിയില്‍  ഇന്ത്യന്‍ ആയുധങ്ങള്‍ക്കും മറ്റ് പ്രതിരോധ ഉപകരണങ്ങള്‍ക്കും ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം രൂപ രേഖ തയ്യാറാക്കുന്നത്.

നയതന്ത്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വിപണി കണ്ടെത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്,സൗഹൃദ രാജ്യങ്ങളില്‍  ആയുധ ആവശ്യകതയുള്ള രാജ്യങ്ങളുടെ മുന്‍ഗണനാ ക്രമത്തിലുള്ള പട്ടിക തയ്യാറാക്കുകയും ചെയ്യും,ഇതനുസരിച്ച് കൊണ്ടുള്ള നടപടികള്‍ പ്രതിരോധ വ്യവസായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും,ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിന് വന്‍ പദ്ധതിക്ക് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ് 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി ഘട്ടം ഘട്ടമായി നിരോധിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ആയുധ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ നയം സ്വീകരിക്കുന്നത്.

ആത്മ നിര്‍ഭര്‍ ഭാരതിലൂടെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ആയുധങ്ങള്‍ സൈന്യത്തിന്‍റെ ഭാഗമാക്കുന്നതിന് പ്രതിരോധ മന്ത്രാലയം തീരുമാനം എടുത്തിരുന്നു,പിന്നാലെയാണ് ഇപ്പോള്‍ പ്രതിരോധ രംഗത്ത് വലിയ കയറ്റുമതി ലക്ഷ്യമിട്ടുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നയതന്ത്ര ബന്ധവും സൗഹൃദവും ഉപയോഗപെടുത്തി വിവിധ രാജ്യങ്ങളിലേക്ക് ആയുധ കയറ്റുമതി നടത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here