gnn24x7

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

0
347
gnn24x7

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നേടിയിരുപ്പ് മേഖലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊണ്ടോട്ടി മേഖലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് പരിശോധനയില്‍ പോസിറ്റീവ് ആയത്.

രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഇവര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി യുഅബ്ദുള്‍ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്ഥലത്തെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തി. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാന അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

gnn24x7